Saturday, September 26, 2009

പെരുന്നാള്‍ വിശേഷങ്ങള്‍

ഇപ്രാവശ്യത്തെ ചെറിയ പെരുന്നാള്‍ ഞങ്ങള്‍ക്ക് ദാമാമിലായിരുന്നു. അവിടെ അമ്മാവന്‍മാരുടെയും അമ്മായിയുടെയും അളിയന്‍ അമീറിന്‍റെയും കൂടെയായിരുന്നു ഈ പെരുന്നാള്‍ കൊണ്ടാടിയത്.
നാളെ പെരുന്നാളനെന്നു അറിഞ്ഞ ഉടന്‍ 19/9നു രാത്രി 11:30നു ഞാന്‍ കുടുംബസമേതം ദമാമിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ 4:15നു ദമാമില്‍ എത്തിയെങ്കിലും പറഞ്ഞു തന്ന വഴിയും സ്ഥലവും കണ്ടു പിടിക്കാന്‍ ദമാം അങ്ങാടിയില്‍ അര മണിക്കൂര്‍ കറങ്ങിത്തിരിയെണ്ടി വന്നു. അവസാനം കണ്ടു പിടിച്ചു അപ്പോഴേക്കും മണി 4:45. പിന്നെ റൂമില്‍ ചെന്ന് ഒന്ന് ഫ്രഷായി എല്ലാവരും കൂടി പെരുന്നാള്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി.
വിഭവസമ്രിധമായ ഉച്ച ഭക്ഷണം നസര്‍ക്കയുടെ (അളിയന്‍റെ നാട്ടുകാരനും സുഹൃത്തും) റൂമില്‍ വെച്ചായിരുന്നു. നല്ല ചെമ്മീന്‍ ബിരിയാണിയും കോഴി പൊരിച്ചതും. നന്നായിട്ട് തട്ടാന്‍ തന്നെ പരിപാടി ഉണ്ടായിരുന്നു, പക്ഷെ ഒരു മാസത്തെ നോമ്പെടുത്ത് വിശപ്പിനോട് നന്നായി പൊരുത്തപ്പെട്ട വയറിനു പെട്ടന്നൊരു മലക്കം മറച്ചിലിന് എന്തോ ഒരു മടി. കുറച്ചു തിന്നപ്പോഴേക്കും മടുത്തു. എല്ലാവരുടെ അവസ്ഥയും ഇത് തന്നെയായിരുന്നു.
ദമാമില്‍ എത്തിയാല്‍ പ്രധാനമായും കാണാനുള്ളത് സൗദി-ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കടല്‍ പാലമാണ്. പിന്നെ ഞങ്ങള്‍ നേരെ പോയത് ഇത് സന്ദര്‍ശിക്കാനാണ്. കടലിനു മുകളിലൂടെയുള്ള യാത ഒരു നല്ല അനുഭവമായിരുന്നു. ഒരുപാട് കിലോമീറ്റര്‍ നീളത്തില്‍ കടലിലേക്ക്‌ നീണ്ടു കിടക്കുകയാണീ പാലം. കടലിനു നടുക്ക് ഇരു രാജ്യങ്ങളുടെയും അധിര്‍ത്തിയില്‍ എല്ലാ സൌകര്യങ്ങളും ഉള്ള കൃത്രിമമായി നിര്‍മിച്ച ഒരു ദീപും. മൂന്നുനാല് മണിക്കൂര്‍ അവിടെ ചിലവഴിച്ച് ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു.
പിറ്റേ ദിവസം വൈകീട്ട് ഞങ്ങള്‍ ഹാഫ്-മൂണ്‍ ബീച്ചിലെക്കാണ്‌ പോയത്. നല്ല വൃത്തിയുള്ള ഒന്നാന്ദരം ബീച്ച്. മക്കള്‍ രണ്ടു പേരും നന്നായി വെള്ളത്തില്‍ ഇറങ്ങി കളിച്ചു കുളിച്ചു കയറി. ഒരു കാഴ്ചക്കാരായി ഞങ്ങള്‍ അവരുടെ കളികള്‍ എല്ലാം കരയില്‍ നിന്ന് ആസ്വദിച്ചു.
ഈ യാത്രയില്‍ ദമാമില്‍ വെച്ച് വള്ളിക്കുന്നുകാരായ ജലീല്‍ കെ. ടി., അഷ്‌റഫ്‌ (nm), നാസര്‍ (s/o മുന്‍ഷി), ഹുസൈന്‍ (s/o late moideen‍) എന്നിവരെയും കാണാന്‍ സാധിച്ചു.
എല്ലാം കണ്‍ കുളിര്‍ക്കെ കണ്ട് ആസ്വദിച്ച് 22/9നു ഉച്ച തിരിഞ്ഞ് 3 മണിക്ക് ഒരു പിടി നല്ല പെരുന്നാള്‍ ഓര്‍മകളുമായി ഞങ്ങള്‍ ദമാമില്‍ നിന്നും റിയാദിലേക്ക് തിരിച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ ബാക്ക്‌ സീറ്റില്‍ Naveed നല്ല ഉറക്കത്തിലാണ്. Nashwa ഉമ്മയുടെ മടിയില്‍ കിടന്നു മയങ്ങുന്നു.

Reactions:

1 comments:

ബഷീര്‍ Vallikkunnu said...

Good that U enjoy the eid holidays in Dammam. Pictures are very nice. It brought to my mind the visit to King Fahd coasway with my family a couple of years back

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More