Tuesday, August 25, 2009

ബ്രേക്ക്‌ഫാസ്റ്റ്‌

ഈ റമളാന്‍ മാസത്തിലെ നോമ്പ് കാലത്ത് 'ബ്രേക്ക്‌ഫാസ്റ്റ്‌' എന്നും പറഞ്ഞു പോസ്റ്റിയാല്‍ പിന്നെ അത് വായിച്ചു ആരെങ്കിലും തലതിരിഞ്ഞു കാലത്ത് തന്നെ നോമ്പ് മുറിക്കാന്‍ ഇടയായാല്‍ ഊര് വിലക്കിന് പുറമെ ജാതി വിലക്ക് കൂടി കല്‍പിച്ച് എന്നെ പടിക്ക് പുറത്തിരുത്തും നമ്മുടെ കൌമുകള്‍.
പക്ഷെ പറഞ്ഞിട്ടെന്തു കാര്യം; ഇതാ രാജ്യത്തിന്‍റെ തലസ്ഥാനത്ത് നോമ്പ് ഒന്നിന് തന്നെ നടന്നു കൂട്ടം കൂടിയൊരു ബ്രേക്ക്‌ഫാസ്റ്റ്‌.
ഇതൊരു സമൂഹ ബ്രേക്ക്‌ഫാസ്റ്റ്‌. പ്രാതല്‍ ഭോജനമല്ല ഞാന്‍ ഉദ്ദേശിച്ചത്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞു പ്രാര്‍ത്ഥനകളില്‍ മാത്രം മുഴുകി എടുത്ത പുണ്യ വ്രതത്തിന്‍റെ ഒരു ദിവസത്തെ പരിസമാപ്തി. ദല്‍ഹി ജുമാ മസ്ജിദില്‍ ഈ റമളാന്‍ ഒന്നിന് വിശ്വാസികള്‍ ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്ന ഈ കാഴ്ച കണ്ണിനും മനസ്സിനും കൌതുകമേകും.

Wednesday, August 19, 2009

റമളാന്‍ കരീം

മറ്റൊരു റമളാന്‍ മാസം കൂടി സമാഗതമായിരിക്കുന്നു. അല്‍ഹമ്ദുലില്ലാഹ്.
ഈ മാസത്തെ പുന്ന്യത്തെക്കുറിച്ചും പ്രസക്തിയെ കുറിച്ചും എല്ലാവര്‍ക്കും വളരെ നന്നായി അറിയാവുന്നതാണ്.

Sunday, August 16, 2009

His Name is Khan

ഇത് ഇന്ത്യന്‍ യുവത്വത്തിന്‍റെ ആകെ രോമാഞ്ചം. ബോളിവുഡ്‌ സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ ഒരേയൊരു 'പൈസാവസൂല്‍' താരം. ഈ താരത്തിന്‍റെ പുറത്തു ഒന്നും ചിന്തിക്കാതെ കോടികള്‍ മുടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍, അതെ ഇദ്ദേഹത്തിന്‍റെ പേര് ഖാന്‍ എന്ന് തന്നെയാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്തിച്ചു അമേരിക്കയില്‍ പരിപാടികളില്‍ പെങ്കെടുക്കാന്‍ പോയ നമ്മുടെ സ്വന്തം 'കിംഗ്‌ ഖാനെ' ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ രണ്ടു മണിക്കൂറോളം അധികൃതര്‍ തടഞ്ഞു വെച്ചത്. കാരണം ......തുടര്‍ന്ന് വായിക്കുക.

Saturday, August 15, 2009

സ്വാതന്ത്ര്യദിനാശംസകള്‍

രാജ്യം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ഇന്നാചരിക്കുന്നു. എല്ലാ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ബ്ലോഗ്ഗരുടെ വക സ്വാതന്ത്ര്യദിനാശംസകള്‍.

Wednesday, August 12, 2009

അറിയുക എന്താണ് H1N1?

H1N1 പന്നിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:H1N1 എന്തെല്ലാം ആവാം എന്തെല്ലാം പാടില്ല:

പന്നിപ്പനി

വെറും ഒരു യൂറോപ്യന്‍വ്യാധി എന്ന ലാഖവത്തോടെ കണ്ടിരുന്ന A/H1N1 വൈറസ്‌ പന്നിപ്പനി (swine flu) ഇന്ന് ലോകമാകെ പടര്‍ന്നിരിക്കുകയാണ്. ഇതുവരെ ലോകമെമ്പാടും 2,000ലധികം പേര്‍ ഈ പനി മൂലം മരണമടഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ ജൂലൈ മാസത്തിന്റെ അവസാനത്തില്‍ ജനീവ ആസ്ഥാനമായ ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെയായി 10 മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വായിക്കുക....


Wednesday, August 5, 2009

പുതിയ സംരംഭം

പുതുതായിട്ട്‌ ഒരു പരുപാടി തുടങ്ങിയിട്ട് വേണ്ടപ്പെട്ടവരെയും നാട്ടുകാരെയും അറിയിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. ഇതാ എന്‍റെ പുതിയ സംരംഭമായ 'മറ്റൊരിടം' പ്രവര്‍ത്തനമാരംഭിച്ച വിവരം എല്ലാ ബ്ലോഗു സന്ദര്‍ശകരെയും വീട്ടുകാരെയും നാട്ടുകാരെയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഒന്നാഗ്രഹിച്ചാല്‍ ഒന്നമര്‍ത്തിയാല്‍ നിങ്ങള്‍ക്കവിടെ ചെന്നെത്താം.
തുടക്കമാണ്; പരിമിദമായ അറിവും കഴിവും വെച്ചു തുടങ്ങിയതാണ്‌. തെറ്റുകുറ്റങ്ങള്‍ വല്ലതും കണ്ടാല്‍ ക്ഷമിക്കുക, എന്നിട്ടെന്നെ ഗുണദോഷിക്കാന്‍ മറക്കരുത്.
എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ബ്ലോഗര് അലിയാര് (ഒപ്പ്).

അമ്മായിമക്കും പുയ്യാപ്പളക്കും പച്ചക്കൊടി

ഈ സ്ത്രീപീഡന നിയമം വന്നതിനു ശേഷം നമ്മുടെ നാട്ടില്‍ എത്രയോ ജഗജില്ലികളായ അമ്മായിയമ്മമാര്‍ പത്തി മടക്കിയിട്ടുണ്ട്. പീഡനത്തിന്റെ പേരില്‍ കുടുങ്ങിയാലുള്ള നിയമക്കുരുക്കുകളെയും നൂലാമാലകളെയും പേടിച്ചു മിണ്ടാതെ ഉരിയാടാതെയാണ് വന്നു കയറുന്ന മഹാലക്ഷ്മിയോടു (ഭദ്രകാളിയെന്നു മനസ്സില്‍ കരുതിയാലും) ഇവര്‍ പെരുമാറുന്നത്. ഇവരില്‍ പലര്‍ക്കും പിന്നീട് മാതൃകാ അമ്മായിയമ്മക്കുള്ള പാരിതോഷികങ്ങള്‍ പല ടെലിവിഷന്‍ പരിപാടികളിലും കൊടുക്കുന്നത് നമ്മള്‍ കണ്ടതുമാണ്.

എന്നാല്‍ അങ്ങനെ അമ്മായിയമ്മയെ ഇനി വരച്ച വരയ്ക്കു നിര്‍ത്താന്‍ വരട്ടെ! നമ്മുടെ നാട്ടിലെ എല്ലാ അമ്മായിയമ്മമാര്‍ക്കും പിന്നെ കെട്ടിയ പെണ്ണിന്‍റെ കണ്ണുനീരില്‍ അമ്മാനമാടാന്‍ ആഗ്രഹിക്കുന്ന പുയാപ്പളമാര്‍ക്കും നല്ല കാലം വരാന്‍ പോവുന്നു. പിന്നെ പ്രത്യേഗിച്ച് പറയേണ്ടതില്ലല്ലോ നമ്മുടെ മഹാലക്ഷ്മിമാരുടെ കഷ്ടകാലം.

നമ്മുടെ പരമോന്നത സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയില്‍ മരുമകളെ തോഴിക്കുന്നതും പിന്നെ 'നിന്നെ മൊഴി ചെല്ലുമെടീ, ത്വലാക്ക് ചെല്ലുമെടീ, വിധവയാക്കുമെടീ' എന്ന് പറയുന്നതൊന്നും ഇനി മുതല്‍ ക്രൂരതയല്ലത്രേ. ഇവരെ ഇതിന്‍റെ പേരില്‍ നിയമ നടപടിക്ക് വിധേയരാക്കാന്‍ പറ്റില്ല. അതുപോലെ തന്നെ അമ്മായിയമ്മയുടെ നിരന്തരമായ പഠിപ്പിക്കാലോ നാലാളുടെ ഇടയില്‍ ഇട്ടു നടക്കാന്‍ കൊള്ളാത്ത വസ്ത്രം മരുമകളെ ധരിപ്പിക്കാലോ ഒന്നും നമ്മുടെ നിയമവ്യവസ്ഥയിലെ 498A-ക്ക് കീഴില്‍ നിയമനടപടിക്ക് സാധുതയില്ലത്രേ.

പിന്നെ മരുമകള്‍ക്ക് ആകെയുള്ള ഒരാശ്വാസം, അമ്മായിമ്മക്കെതിരെ വിശ്വാസ വഞ്ചനക്കെതിരെ കേസെടുക്കാന്‍ പറ്റും എന്നതാണ്. അതിപ്പോള്‍ എന്തിനാണെന്ന് വെച്ചാല്‍.... കല്യാണത്തിനും മറ്റും ദമ്പതികള്‍ക്ക് കിട്ടുന്ന സമ്മാനങ്ങളും മറ്റും മോഷ്ടിച്ചതിന്റെ പേരില്‍. .......എങ്ങിനെ എങ്ങിനെയുണ്ട്‌ കേസുകെട്ടുകള്‍!

ഒരു വാക്ക്: ഇതെല്ലാം കേട്ട് ആലങ്കുഷരായി വെറുങ്ങലിച്ചു നില്‍ക്കുന്ന മഹാലക്ഷ്മി മരുമകളെ Don't worry നാളത്തെ അമ്മായിയമ്മയുടെ റോള്‍ നിങ്ങള്‍ക്കുള്ളതാണ് .…be prepared.

Twitter Delicious Facebook Digg Stumbleupon Favorites More