Monday, July 27, 2009

അങ്ങ് അകലെയുള്ള എന്‍റെ നാട്

പ്രവാസ ജീവിതമാകുമ്പോള്‍ നഷ്ടപ്പെടാനേ ഉള്ളൂ എന്ന് ആരോ പറഞ്ഞതു എത്ര ശരി. കണ്ണിനു കുളിര്‍മ തരുന്ന നാടിന്‍റെ നല്ല കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം കാത്തിരിക്കണം. വര്‍ഷാവര്‍ഷം പോവാന്‍ പറ്റുന്നത് നല്ല ജോലിയും സൗകര്യവും ഉള്ള വളരെ കുറച്ചു പേര്‍ക്ക് മാത്രം; അല്ലാത്ത ഭൂരിഭാഗം വരുന്നവര്‍ക്കു ചുരുങ്ങിയത് രണ്ടു വര്‍ഷം കാത്തിരിക്കണം ജനിച്ച നാടൊന്നു കാണാന്‍. കാലങ്ങളെ കൊണ്ടു മാറ്റം വരുത്താന്‍ പറ്റാത്ത ഞങ്ങളുടെ അരിയല്ലൂര്‍ അങ്ങാടിയുടെ ഭംഗി ആസ്വദിക്കാന്‍ ഈ ബ്ലോഗിലൂടെ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്, നമുക്കൊന്ന് കറങ്ങാം. എല്ലാം ഉണ്ടിവിടെ,

അരിയലൂരിലെ പ്രധാന വ്യാപാര കേന്ദ്രം.

കൊലാക്കല്‍ സൈദലവിക്കയാണ് ആ നടന്നു വരുന്നത്. അരിയല്ലൂര്‍/വള്ളിക്കുന്ന് നിവാസികക്ക് സുപരിചിതന്‍.

അഹമ്മദ്‌ കോയാക്കയുടെ നേതൃത്വത്തില്‍ മീന്‍ മാര്‍ക്കറ്റ്‌ എപ്പോഴും സജീവം.

ബാലേട്ടന്റെ ഷിജി ഫ്ലോര്‍ മില്‍, അരിയല്ലൂരിലെ എല്ലാ വീടുകളിലെയും അരിയും ഗോദമ്പും പോടിപ്പിച്ചിരുന്നത് ഇവിടെ നിന്നാണ്. ഇന്നും പ്രവര്‍ത്തിക്കുണ്ടോ ആവോ?


വീശുന്നവരെ നിരാശരാക്കാറില്ല, അല്‍പം വീശി തന്നെ പോവാം.
ഇപ്പോള്‍ ഇത്രയേ ഉള്ളൂ. അരിയല്ലുരിനെ പറ്റിയുള്ള വിവരങ്ങളും കാഴ്ചകളും പറയാന്‍ ഇനിയും ഒരുപാടുണ്ട്, പക്ഷെ അതൊക്കെ ഈ ബ്ലോഗിലൂടെ അറിയിക്കാന്‍ നിന്നാല്‍ എന്‍റെ ആപ്പീസ് പണി പോവും. ജോലി സമയത്താണേ ഈ ബ്ലോഗു വേല.... അപ്പോള്‍ ഇത്രയേ പറ്റൂ.
ഇനി നിങ്ങള്‍ പറ, ആധുനിക പുരോകതിയുടെ പേരില്‍ പ്രക്രിതോയോടു ഒരു ക്രൂരതയും കാണിക്കാതെ തനി നാടനായി നിലകൊള്ളുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍, അങ്ങ് അകലെയുള്ള ഞങ്ങളുടെ ഈ നാട്, കാണാന്‍ നല്ല ചന്തമില്ലെ?

Thursday, July 16, 2009

വാട്ട് ആന്‍ ഐഡിയ മല്ലൂ!!


ഇത് അറബ് ന്യൂസ് പത്രത്തില്‍ വന്ന വാര്‍ത്ത. 28 കാരനായ ബോംബെക്കാരന്‍ അഹമദ് ഫഹദ്‌ അവസാനം തന്‍റെ പിതാവിനെ കണ്ടെത്തി. ഒരു നോക്ക് കാണാത്ത സൗദിയായ പിതാവിനെ കണ്ടെത്താനായി ഇന്ത്യയില്‍ നിന്നും ദമാമില്‍ എത്തിയ അഹമദിന് തന്‍റെ പരിശ്രമങ്ങള്‍ എല്ലാം പരാജയമായപ്പോള്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. അവസാനം ഒരു 'കേരലൈറ്റ്‌' (മല്ലു) സുഹൃത്തിന്റെ തലയിലുദിച്ച ചെറിയ ബുദ്ധി പ്രകാരം നടത്തിയ അന്വേഷണത്തില്‍ അഹമദിന് തന്‍റെ ഉപ്പയെ കണ്ടെത്താനായി. സൗദിയിലെന്നല്ല ലോകത്ത് എവിടെയും പ്രവാസി മലയാളികള്‍ക്കിടയില്‍ ഒരു വലിയ കൂട്ടായ്മയും പരസ്പര ബന്ധവും ഉണ്ട്. ആ വിശ്വാസം ഒന്നു മാത്രമായിരുന്നു ബോംബെ എന്ന വലിയ നഗരത്തില്‍ നിന്നും വന്ന അഹമദിനു തന്‍റെ മലയാളിയായ സുഹൃത്ത് പറഞ്ഞ വഴിക്ക് അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ചില അല്പന്മാര്‍ മലയാളികളെ 'മല്ലൂ' എന്ന് വിളിച്ചു പരിഹസിക്കുകയും ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം വായിച്ചു അവര്‍ മനസ്സിലാക്കട്ടെ 'യെ മല്ലൂസ് കിസി സെ കം നഹി.

Monday, July 13, 2009

ടീച്ചര്‍ക്ക് പറ്റിയ അമളി ഒരു പാഠം

സംഭവം നടന്നത് അങ്ങ് അമേരിക്കയില്‍. കാലിഫോര്‍ണിയയിലെ ഇസബെല്ലെ ജാക്സന്‍ എലെമെന്ട്രി സ്കൂളിലെ ഒരധ്യാപിക ഇപ്പോള്‍ പരിദപിക്കുന്നുണ്ടാവും തനിക്ക് പറ്റിയ ഈ അമളിയെ കുറിച്ച് ഓര്‍ത്ത്‌. സ്കൂളിനെ കുറിച്ചുള്ള തന്‍റെ ഓര്‍മകളെ അടക്കം ചെയ്ത DVD ക്ക് പകരം കൈപിഴയായി ടീച്ചര്‍ സ്കൂളിലെ കുട്ടികള്‍ക്ക് നല്കിയത് തന്‍റെ തന്നെ അശ്ലീല വേലകള്‍ അടങ്ങിയ ഒന്നാന്തരം DVD. കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ വിളിച്ചു പറയുന്നതു വരെ ടീച്ചര്‍ക്ക് DVD മാറിപ്പോയ വിവരം അറിയില്ലായിരുന്നു, ടീച്ചര്‍ ഉടനെ തന്നെ മറ്റു രക്ഷിതാക്കളെ വിളിച്ചു സംഗതി നശിപ്പിക്കാനായി യാചിക്കാന്‍ തുടങ്ങി. നല്ല നടപ്പിനുള്ള ബഹുമതി പണ്ടെങ്ങോ ഈ ടീച്ചര്‍ക്ക് കുട്ടിയത് കണക്കിലെടുത്ത് സ്കൂള്‍ ഭാരവാഹികള്‍ തല്‍കാലം ജോലിയില്‍ നിന്നു പിരിച്ചു വിട്ടില്ല, ഭാഗ്യം. അമേരിക്കയല്ലെ, ഇത്തരം സെക്സ്കര്‍മങ്ങള്‍ ആര്‍കും പറ്റും, നമ്മള്‍ ഇടക്കിടെ ചായ കുടിക്കുന്ന പോലെ.

അടിക്കുറിപ്പ്: ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറയുടെ യുഗമാണ്, ആര്‍ക്കും എന്തും എവിടെ വെച്ചും എപ്പോള്‍ എങ്ങിനെ വേണമെങ്കിലും സ്ടില്ലായും ലൈവായും പകര്‍ത്താം. എന്തും CD യിലേക്ക് പകര്‍ത്താനും വളരെ എളുപ്പമാണ്, പക്ഷെ ഒളിഞ്ഞിരിക്കുന്ന ഇതുപോലത്തെ വിപത്തിനെ കുറിച്ച് ഒന്നാലോചിക്കുന്നത് നന്ന്. ഒന്നും ഡിലീറ്റ് ചെയ്യാനും നശിപ്പിക്കാനും മറക്കല്ലേ.... മാനം പോവും.

Thursday, July 9, 2009

പുതിയ മുഖം

മൈക്രോസോഫ്ടിന്‍റെ ജാലക വാതില്‍ കൊട്ടിയടക്കാന്‍ സമയമായെന്ന് തോന്നുന്നു. ഇതാ വരുന്നു ഗൂഗിള്‍ പുതിയ ഓപറേറ്റിങ്ങ്‌ സിസ്ടവുമായി. 2010-ന്‍റെ പകുതിയോടെ ഇതു വിപണിയില്‍ ലഭ്യമാകും. ഗൂഗിളിന്‍റെ തന്നെ 'ക്രോം' ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിനു വലിയ തിരിച്ചടിയായിരുന്നു. ഈ പുതിയ സംരമ്പത്തെ വലിയ പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദാ ഇവിടെ ക്ലിക്കുക....


Tuesday, July 7, 2009

പുതിയ വാര്‍ത്തകള്‍

31.12.2009
മദീനയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 2:45നു പുറപ്പെട്ട ഉപ്പയും ഉമ്മയും കരിപ്പൂരില്‍ 10:40നു സുഖമായി എത്തി. യാത്രഅയപ്പ് പോലെ തന്നെ ഒരു ഗംഭീര സ്വീകരണമായിരുന്നു ഇവര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ലഭിച്ചത്.

30.12.2009
നാട്ടിലേക്ക് പുറപ്പെടാനായി ഉപ്പയും ഉമ്മയും രാത്രി 8 മണിക്ക് മദീനയിലെ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടു.

22.12.2009
ഉപ്പയും ഉമ്മയും ഇന്നലെ ഉച്ചക്ക് 12 മണിക്ക് മക്കയില്‍ നിന്ന് പുറപ്പെട്ട് രാതി 10 മണിയോട് കൂടി മദീനയില്‍ എത്തി. 10 മണിക്കൂറോളം തുടര്‍ച്ചയായി ബസ്സില്‍ ഇരുന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കില്‍ കൂടി സുഖമായി തന്നെ മദീനയില്‍ എത്തി. മദീനയില്‍ നിന്ന് ഈ മാസം 30നാണ് നാട്ടിലേക്ക് തിരിക്കുന്നത്.

08.12.2009
ജിദ്ദ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപ്പയും ഉമ്മയും മക്കയിലേക്ക് മടങ്ങി. ഈ മാസം 21ന് മദീനയിലേക്ക് പോവും. മദീനയില്‍ നിന്ന് 30ന് നാട്ടിലേക്ക് മടങ്ങും.

05.12.2009
ഉപ്പയും ഉമ്മയും രാത്രി 8 മണിക്ക് ജിദ്ദയില്‍ എത്തി, കൂടെ VP അബ്ദുല്‍ റഹിമാന്‍ ഹാജിയും (റൈച്ചൂര്‍) ഭാര്യയും ഉണ്ട്. വേണ്ടപ്പെട്ട എല്ലാ നാട്ടുകാരെയും കുടുംബക്കാരെയും ഒന്ന് നേരില്‍ കണ്ടു മടങ്ങാമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ജിദ്ദയില്‍ എത്തിയത്, രണ്ടു മൂന്നു ദിവസം ജിദ്ദയില്‍ ഉണ്ടാവും.

ഉപ്പയും ഉമ്മയും ഇന്ന് രാത്രി ജിദ്ദയിലേക്ക് പുറപ്പെടും. ജിദ്ദയില്‍ ഇവര്‍ക്ക് വേണ്ട താമസ സൗകര്യം അസീസ്കയും (vpm) കബീറും (vp) അവരുടെ ഫ്ലാറ്റില്‍ ഒരുക്കിയിട്ടുണ്ട് (രണ്ടു പേര്‍ക്കും കല്പാലം ബ്രദേഴ്സിന്റെ വക പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു). ഒന്ന് രണ്ടു ദിവസം ജിദ്ദയില്‍ തങ്ങി മക്കയിലേക്ക് തന്നെ മടങ്ങും. ഇവരുമായി ബന്ധപ്പെടാന്‍ 0507732489 എന്ന നമ്പറില്‍ വിളിക്കുക. ഇവരുടെ കൂടെ വലിയപറമ്പില്‍ അബ്ദുല്‍ റഹിമാന്‍ ഹാജിയും (റൈച്ചൂര്‍) ഭാര്യയും ജിദ്ദയിലേക്ക് വരുന്നുണ്ട്.


02.12.2009
ജോലി ആവശ്യാര്‍ത്ഥം ഒരു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനു ബഷീര്‍കാക്ക ജിദ്ദയില്‍ നിന്ന് റിയാദില്‍ ഇന്നലെ എത്തി. ഇന്നലെ രാത്രി അഫ്സര്‍ & ഫാമിലിയുടെ കൂടെ കഴിഞ്ഞു ഇന്ന് രാവിലെ 9:30ന് ബസ്സിനു ജിദ്ദയിലേക്ക് തന്നെ മടങ്ങി.

30.11.2009
ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഉപ്പയും ഉമ്മയും മക്കയിലേക്ക് മടങ്ങി. ഡിസംബര്‍ മാസം 20ന് ഇവര്‍ മദീനയിലേക്ക് പുറപ്പെടും. 30.12.2009ന് മദീനയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും.

25.11.2009
ഹജ്ജ് കര്‍മ്മത്തിന് തുടക്കം കുറിച്ച് കൊണ്ട് ഉപ്പയും ഉമ്മയും മീനായില്‍ എത്തി. നാളെ 26.11.2009ന് പുലര്‍ച്ചെ സുബഹി നമസ്കാരം കഴിഞ്ഞു അറഫായിലേക്ക് പുറപ്പെടും. ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാളെ അസ്തമയം വരെയുള്ള അറഫയിലെ സംഗമം. "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ഹംദ വന്നിഎമത ലക വല്‍മുല്‍ക് ലാ ശരീക ലക് ......"

18.11.2009
ഉപ്പയും ഉമ്മയും ഇന്നലെ രാത്രി 8 മണിക്ക് ജിദ്ദയില്‍ വന്നിറങ്ങി. എയര്‍പോര്‍ട്ടിലെ എമിഗ്രേഷനും മറ്റു നടപടികളും എല്ലാം പൂര്‍ത്തിയാക്കി 10:30ന് പുറത്തിറങ്ങി ബസ്സില്‍ മക്കയിലേക്ക് പുറപ്പെട്ടു. ബഷീര്‍ക്ക ജിദ്ദയില്‍ നിന്ന് ഇതേ സമയം മക്കയിലേക്ക് പുറപ്പെട്ടിരുന്നു. യാതൊരു പ്രയാസവും കൂടാതെ തന്നെ ഇവര്‍ക്ക് തമ്മില്‍ മക്കയില്‍ വെച്ചു കാണാനായി. 3 മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്തു ജിദ്ദയില്‍ നിന്ന് മക്കയില്‍ എത്താന്‍. മസ്ജിദുല്‍ ഹറമിനോട് ഏകദേശം അടുത്തായി തന്നെ (ഒരു പത്തു മിനിറ്റ് നടക്കണം) ഇവര്‍ക്ക് താമസിക്കാനുള്ള റൂം കിട്ടി. യാത്ര ക്ഷീണം മാറ്റാന്‍ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം അതി രാവിലെ തന്നെ ഉപ്പയും ഉമ്മയും ഹറമിലേക്ക് പുറപ്പെട്ടു, ത്വവാഫും മറ്റു കര്‍മങ്ങളും തുടങ്ങി.

15.11.2009
ഇന്‍ഷാ-അള്ളാ ഉപ്പയും ഉമ്മയും നാളെ 16/11/2009ന് ഹജ്ജ്‌ യാത്രക്കായി വീട്ടില്‍ നിന്ന് ഉച്ചക്ക്‌ 2 മണിക്ക് പുറപ്പെടും. പിറ്റെ ദിവസം 17/11ന് ഉച്ചക്ക്‌ 3 മണിക്കാണ് കരിപ്പൂരില്‍ നിന്ന് വിമാനം വഴി ജിദ്ദയിലേക്ക് പുറപ്പെടുക. ഒഴിവു വന്ന സീറ്റിലേക്ക് അവസാന നറുക്കെടുപ്പിലൂടെയായിരുന്നു ഇവര്‍ക്ക് ഇപ്രാവശ്യത്തെ ഹജ്ജിനായി അവസരം കിട്ടിയത്. അതുകാരണം വളരെ വൈകിയാണ് പുറപ്പെടാനുള്ള തിയ്യതി ഹജ്ജ്‌ ഹൗസില്‍ നിന്ന് അറിയാനായത്. സൗദിയില്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഈ നമ്പരില്‍ വിളിക്കുക 0507732489 (സൗദിക്ക് വെളിയില്‍ നിന്ന് വിളിക്കാന്‍ 00966507732489).


30.9.2009
ഉപ്പക്കും ഉമ്മക്കും ഹജ്ജിന് ആവശ്യമായ പൈസ ഇന്നലെ ബാങ്ക് വഴി കെട്ടി. ഇന്ന് മെഡിക്കല്‍ പുളിക്കലുള്ള ഒരു ഹോസ്പിറ്റലില്‍ വെച്ച്. വൈകുന്നേരത്തിനു മുമ്പ് മെഡിക്കല്‍ റിസള്‍ട്ട് ഹജ്ജ്‌ ഹൌസില്‍ എത്തിക്കാനാവും, ഇന്‍ഷാ-അല്ലാഹ്. സമയമില്ലാത്തത് കൊണ്ട് എല്ലാം വളരെ പെട്ടെന്നാവണം.

27.9.2009
സന്ദര്‍ശന വിസയില്‍ ദേവതിയാലിലെ മൂത്താപ്പയും (അസൈനാര്‍ മാസ്റ്റര്‍) മൂത്തമ്മയും തിരുവനന്തപുരം വഴി ഖത്തറിലേക്ക് ഇന്നലെ പുറപ്പെട്ടു. മകന്‍ റസാക്കും കുടുംബവും ഇവരെ കൊണ്ട് പോവാനായി ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു.

27.9.2009മക്കയില്‍ ഒരുമാസത്തെ ഉംറ നിര്‍വഹണം കഴിഞ്ഞു ഇന്ന് രാവിലെ അമ്മായി 7 മണിക്ക് നാട്ടില്‍ തിരിച്ചെത്തി.

27.9.2009 തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഉപ്പക്കും ഉമ്മക്കും ഇപ്പ്രാവശ്യത്തെ ഹജ്ജിന്‍റെ ക്വാട്ടയിലേക്ക് അവസാനഘട്ട നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചു... അല്‍ഹമ്ദുലില്ലാഹ്. തുടര്‍ച്ചയായി മൂന്നു വര്‍ഷവും കിട്ടാതെ പിന്തള്ളപ്പെട്ട അപേക്ഷകര്‍ക്കായി ഇന്നലെ ഹജ്ജ്‌ ഹൌസില്‍ നടത്തിയ പ്രത്യേക നരുക്കെടുപ്പിലൂടെയാണ് ബാക്കിയുള്ള നാനൂറു സീറ്റിലേക്ക് ഇപ്പ്രാവശ്യത്തെ ഹജ്ജിനായി തിരഞ്ഞെടുത്തത്.

21.8.2009 അമ്മായിയുടെയും (പാത്തുട്ടി) മകള്‍ ഉമ്മുട്ടിയുടെയും യാത്രാ രേഖകള്‍ എല്ലാം ശരിയായി. അവര്‍ വരുന്ന ബുധനാഴ്ച 26/8/2009നു രാത്രി കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെടുന്നു. ഇവരുടെ കൂടെ ഉംറ നിര്‍വഹിക്കാനായി വളരെ അടുത്ത കുടുംബത്തില്‍പെട്ട ഒന്നു രണ്ടു പേരും കൂടി വരുന്നുണ്ട്.

13.8.2009
ഗ്രൌണ്ട് ഫ്ലോറിന് ആവശ്യമായ കല്ലുകള്‍ എത്തിക്കഴിഞ്ഞു, കല്ല്‌ ചെത്തും ആരംഭിച്ചു. പൂഴി (മണല്‍) കിട്ടാനാണ്‌ പാട്.

29.7.2009 വീടുപണിക്ക് ആവശ്യമായ കല്ലുകളും മറ്റു സാധനങ്ങളും അടിച്ചു തുടങ്ങി. തറയുടെ പണി നേരത്തെ തന്നെ കഴിഞ്ഞിരുന്നു. മഴ കാരണം സാധനങ്ങള്‍ കിട്ടാനില്ല, ഇനി കഷ്ടപ്പെട്ട് കിട്ടിയാല്‍ തന്നെ അത് സൈറ്റില്‍ എത്തിക്കാന്‍ റോഡിന്റെ ദുരവസ്ഥ കാരണം നല്ല പാടാണ്.

23.7.2009
പാത്തുട്ടി അമ്മായിയും മകള്‍ ഉമ്മുട്ടിയും പിന്നെ വളരെ അടുത്ത കുടുംബത്തില്‍പെട്ട ഒന്നു രണ്ടു പേരും കൂടി ഉംറ നിര്‍വഹിക്കാനായി വരുന്ന ആഗസ്റ്റ്‌ മാസം ആദ്യ വാരത്തില്‍ സൗദിയില്‍ എത്തുന്നു എന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാസ്പോര്‍ട്ട് സംബന്ധമായ ചില കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാവാനുള്ളത് കാരണം വ്യക്തമായ യാത്രാ വിവരം അറിവായിട്ടില്ല. സൗദിയില്‍ എത്തിയാല്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായാസ്‌തവുമായി മക്കളായ റസാക്കും (ബാപ്പുട്ടിക്ക) ഹസ്സനും, അളിയനും, കുടുംബക്കാരും പിന്നെ വേണ്ടപെട്ട നാട്ടുകാരും ജിദ്ദ-മക്ക പരിസരങ്ങളിലായി ഉണ്ട്.

17.7.2009
ബാപ്പുട്ടിക്കയുടെ മകളുടെ കല്യാണത്തിലും പങ്കെടുത്ത് ഗഫൂര്‍ മദ്രാസിലേക്ക് തിരിച്ചു പോയി.

16.7.2009
കിഴക്കീലെ പള്ളിയാളി മൊയ്ദീന്‍ കുട്ടിയുടെ (ബാപ്പുട്ടിക്ക) ഇളയ മകള്‍ രഹിയാനത്തിന്റെ കല്യാണം ഇന്ന്. വരന്‍ തേഞ്ഞിപ്പലം പന്ജായത്തിലെ കടക്കാട്ടുപാറ സ്വദേശി. ഗള്‍ഫുകാരനാണ്.

7.7.2009
ഗഫൂറും സകരിയയും കുടുംബ സമേധം നാളെ മദ്രാസില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നു.

ജ്യേഷ്ഠന്‍ ഗഫൂറും സ്നേഹിതന്‍മാരും കൂടി മദ്രാസില്‍ തുടങ്ങിയ പുതിയ കടയുടെ ഉല്‍ഘാടനം ഇന്നലെ 6/7/2009-നു കഴിഞ്ഞു. ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആബിദയും (ഗഫൂറിന്റെ ഭാര്യ) സായിമോനും നാലുദിവസം മുന്നെതന്നെ മദ്രാസില്‍ എത്തിയിരുന്നു. ഉറ്റ സ്നേഹിതന്‍ സകരിയ്യയും കുടുംബ സമേധം ചടങ്ങിനു സാക്ഷിയായിരുന്നു.

2.7.2009
ആറു മാസത്തെ നാട്ടിലെ സുഖവാസത്തിനു ശേഷം ജലീല്‍ കെ. ടി. നാട്ടില്‍ നിന്നും ഇന്നലെ സൗദിയിലെ ദമാമില്‍ തിരിച്ചെത്തി.

Twitter Delicious Facebook Digg Stumbleupon Favorites More