Wednesday, May 13, 2009

ആര്‍ക്കും വേണ്ടാത്ത ഒരു ചിക്കന്‍

ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അഥവാ ഇനി ഉണ്ടെങ്കില്‍ തന്നെ അത് മൂലക്കുരുവിന്‍റെ അസുഖം ഉള്ളവരായിരിക്കും, തിന്നാല്‍ എപ്പോ ചോര പോയെന്ന് ചോദിച്ചാല്‍ മതി. എന്‍റെ കുട്ടിക്കാലത്ത് കോഴിയിറച്ചി കൂട്ടാനുള്ള അടങ്ങാത്ത പൂതി കാരണം എന്നും അളിയന്‍ വിരുന്നു വരണമേ.. എന്ന് ഉറക്കമൊഴിച്ചിരുന്നു പ്രാര്‍ത്തിച്ചിട്ടുണ്ട്. അളിയനോ മറ്റു വേണ്ടപ്പെട്ടവരോ വന്നാല്‍ മാത്രമേ വീട്ടില്‍ കോഴിയിറച്ചി കൊണ്ടുള്ള ഒരു വിഭവം ഉണ്ടാക്കുകയുള്ളൂ. ഒരു കോഴിയും തിന്നാനായി പത്തു പതിനഞ്ചു മെമ്പര്‍മാരും കാണും, കഷ്ണം ഇല്ലെങ്കിലും അറ്റ്‌ലീസ്റ്റ് അതിന്‍റെ ചാറു കൊണ്ടെങ്കിലും തൃപ്തിപ്പെടാം.

പറഞ്ഞു വന്നത് അതല്ല; ആര്‍ക്കും വേണ്ടാത്ത ഒരു ചിക്കനെ പറ്റിയാണ്. ഇയിടെ എനിക്കു കിട്ടി ഒരു വെറൈറ്റി ചിക്കന്‍, എനിക്കു മാത്രമല്ല എന്‍റെ രണ്ടു മക്കള്‍ക്കും. തുടക്കത്തില്‍ ശരീരത്തില്‍ രണ്ടു ചെറിയ പുള്ളികളായി വന്നു പിന്നെ മേലാസകലം പകര്‍ന്നു നാലാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ കേള്‍കാന്‍ വളരെ രസമുള്ള എന്നാല്‍ അനുഭവിക്കാന്‍ ഒട്ടും സുഖമില്ലാത്ത പോക്സെന്നു പേരിന്‍റെ കൂടെ വാലും കൂടിയുള്ള 'ചിക്കന്‍ പോക്സ്‌' വന്നു വിലസി പോയി.

Reactions:

2 comments:

Anonymous said...

അളിയന്‍ വന്നതാണോ ഇത്തവണയും ചിക്കെന്‍ അഫ്സറിനെ തേടി എത്തിയത്...

Afsar Ali Vallikkunnu said...

ഈ അനോണി ആരാണാവോ?

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More