Tuesday, March 10, 2009

റിയാദിലെ പൊടിക്കാറ്റ്

ഇതു റിയാദിലെ പൊടിക്കാറ്റിന്റെ കാഴ്ചകള്‍: ഇന്നു പകല്‍ കൃത്യം 11:45നു തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും നിന്നിട്ടില്ല. വാഹനയാത്രക്കാരെല്ലാം ബുദ്ധിമുട്ടില്ലായി, പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലി നിര്‍ത്തിവെക്കേണ്ടി വന്നു. സാധാരണ ഈ സമയത്താണ് എന്‍റെ മകനെ സ്കൂളിലേക്ക് കൊണ്ടുവിടുന്നത്‌, വാഹന യാത്ര തീര്‍ത്തും ദുഷ്കരമായതിനാല്‍ ആ സ്കൂളിനു ഇന്നു അവധി നല്‍കി.
'സൗദിയില്‍ പൊടിക്കാറ്റ്അടിച്ചാല്‍ അത് കാലാവസ്ഥ മാറുന്നതിന്റെ ഒരു സിംട്ടം ആണെന്നാണ് വിശ്വാസം. ഇതിപ്പോള്‍ റിയാദില്‍ ചൂടു കൂടുവാന്‍ പോവുന്നത്തിന്റെ മുന്നറിയിപ്പാണ്. വിശ്വാസം എന്ത്‌ തന്നെയായാലും ഇട തെറ്റാതെ യഥാസമയം ഈ പൊടിക്കാറ്റ് ഒരു ഓര്‍മ്മക്കുറിപ്പായി വന്നു വീശിക്കൊണ്ടേയിരിക്കുന്നു.' ..... GOD Tussi Great Ho












Reactions:

2 comments:

വള്ളിക്കുന്ന് Vallikkunnu said...

പുതിയ പോസ്റ്റുകളൊന്നും കാണാതിരുന്നപ്പോള്‍ ആള് മുങ്ങിയോ എന്ന് കരുതിയതാണ്.. പൊടിക്കാറ്റിലൂടെ പൊങ്ങിയത് നന്നായി.

Afsar Ali Vallikkunnu said...

ബഷീര്‍ക,
മുങ്ങിയതല്ല, സത്യത്തില്‍ സമയവും വിഷയങ്ങളും കിട്ടാഞ്ഞിട്ടാണ്. പിന്നെ എല്ലാവരും മങ്ങിപ്പോവുന്ന പൊടിക്കാറ്റില്‍ ഒന്ന് തെളിയാമെന്നു കരുതി, ചുമ്മാ വെറുതെ.
ഏതായാലും കമന്റിയതിനു പെരുത്തു നണ്ട്രി. കുറെ നാളായി ഞാന്‍ ചൂണ്ടയും ഇട്ടിരിക്കുന്നു ആരെങ്കിലും ഒന്ന് കൊത്താനും കമന്റാനും, അതെങ്ങനെ ആര് കൊത്താനാ.. വല്ലതും വേണ്ടേ രുചിയുള്ളതായിട്ട്.
നിങ്ങളെപ്പോലുള്ളവരുടെ പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്, വീണ്ടും.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More