Monday, March 30, 2009

വയര്‍ലെസ്സ് ലോകം

ഇത് വയര്‍ലെസ്സ് യുഗം. ടെലെഫോണ്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്ന് വേണ്ട എല്ലാ സാങ്കെതിക വിദ്യയും ഇന്ന് വയര്‍ ഇല്ലാതെ പുതിയ രൂപത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരര്‍ഥത്തില്‍ തീര്‍ത്തും ആവശ്യമില്ലാത്ത ഈ വയറിനെ ഉപയോക സൌകര്യത്തിനായി അങ്ങ് മുറിച്ചു മാറ്റി എന്ന് തന്നെ പറയാം. എവിടെയും എങ്ങിനെയും ഉപയോകിക്കാമെന്ന രീതിയിലായി കാര്യങ്ങള്‍ എല്ലാം മാറി ഹാണ്ടിയായി.

പക്ഷെ ഇതൊന്നും അത്ര കാര്യമാക്കാതെ നമ്മുടെ ഇടയില്‍ ഇന്നും ഒരു 'വയര്‍' വിലസി നടക്കുന്നുണ്ട്. അതുകൂടി ഇല്ലാതാക്കിയാലെ 'വയര്‍ലെസ്സ്' എന്ന പ്രയോകം പൂര്‍ണമായും ശരിയാവുകയുള്ളൂ.

ആളെ പിടി കിട്ടിയില്ലേ? നമ്മുടെ കുടവയറു തന്നെ കക്ഷി. ഇവനറിയില്ലല്ലോ അതും പേറി നടക്കുന്ന ഉടമയുടെ ബുദ്ധിമുട്ട്‌. മനസ്സ് വെച്ചാല്‍ നമുക്കും ഇവനെ പടി കടത്താവുന്നതെയുള്ളൂ, പക്ഷെ അവനവന്‍ തന്നെ വിചാരിക്കണം. അല്ലാതെ നേര്‍ച്ചക്കടം വീട്ടാന്‍ പോവുന്നവന്റെ കയ്യില്‍ ഏല്പിക്കുന്ന പരിപാടി നടക്കില്ല.
ഇനി എങ്ങിനെ ഈ വയറിനെ ഇല്ലാതാക്കാം എന്ന് നോക്കാം: അതിരാവിലെ ദിവസവും പത്തുമിനിട്ട് ഇതിനായി മാറ്റി വെക്കുക്ക. കടുത്തതായിട്ടു ഒന്നുമില്ല, ദിവസവും ഒരു അമ്പത് പ്രാവശ്യം ക്രഞ്ചിംഗ് (മുന്നിലോട്ടും, ഇരുവശങ്ങളിലേക്കും) ചെയ്‌താല്‍ രണ്ടാമത്തെ ദിവസം മുതല്‍ തന്നെ നമുക്കതിന്റെ വെത്യാസം അനുഭവപ്പെട്ടു തുടങ്ങും, കൂട്ടത്തില്‍ തീറ്റയും അല്പം കുറയ്ക്കണം. ഇത് തുടര്‍ച്ചയായിട്ട് ചെയ്ത്, ഒരു മാസത്തിനുള്ളില്‍ തൂങ്ങിയ വയര്‍ ഉള്ളിലേക്ക് വലിഞ്ഞില്ലെങ്കില്‍ ...ദാ... ഞാനീ ബ്ലോഗു പണി നിര്‍ത്തും. ഇത് സത്യം, സത്യം ... എന്‍റെ വടകര ഗുരുവാനെ സത്യം.

അല്‍പം ഫിറ്റായി (മറ്റേ ഫിറ്റല്ല) തന്നെ നമുക്ക് 'വയര്‍ലെസ്സ്' പൂര്‍ത്തീകരിക്കം.

Tuesday, March 17, 2009

കാസര്‍കോട്ട് നിന്നൊരു റയില്‍വേ പോര്‍ട്ടര്‍ കം ക്രിക്കറ്റര്‍

ക്രിക്കറ്റ് ജ്വരം ഇന്നത്തെപോലെ അത്രകണ്ടു ഉണ്ടായിരുന്നില്ല 15 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ (അരിയല്ലൂര്‍). ഇതു കിറുക്കന്‍മാരുടെ കളിയാണെന്നും പറഞ്ഞു പുതു തലമുറയെ കാരണവന്‍മാര്‍ പിന്തിരിപ്പിക്കുമായിരുന്നു, അവരെ പറഞ്ഞിട്ടും കാര്യമില്ല, ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയല്ലേ ഒരു കളി.

പക്ഷെ ഞങ്ങള്‍ കുറച്ചു പേരുടെ മനസ്സില്‍ ക്രിക്കറ്റിനോട് വല്ലാത്ത ആവേശമായിരുന്നു. ഇന്ത്യ കളിക്കുന്ന എല്ലാ മാച്ചുകളുടെയും തല്‍സമയ റിലെ കാണാനും റിസള്‍ട്ട് അറിയുവാനും ഏത് വേലി ചാടി പോവാനും ഞങ്ങള്‍ തയ്യാറായിരുന്നു. വിരലില്‍ എണ്ണാവുന്ന വീടുകളില്‍ മാത്രമെ അന്ന് TV ഉണ്ടായിരുന്നുള്ളൂ, അതും റയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത്, കിഴക്ക് ഭാഗത്ത് അന്നൊന്നും കരണ്ട് പോലും കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ വായിച്ചും കണ്ടും ഞങ്ങള്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു. തെങ്ങിന്‍റെ ഓലമടല്‍ ബാറ്റും ചുള്ളി കമ്പിന്റെ സ്ടംപും ഓലപ്പന്തും, റബ്ബര്‍പന്തും എല്ലാമായി ഞങ്ങള്‍ അങ്ങിനെ കളി ആരംഭിച്ചു.

ടീം അംഗങ്ങള്‍: ഗഫൂര്‍ (ചോട്ടാ അസറുദ്ദീന്‍), അഫ്സര്‍, നാസര്‍ (വിക്കറ്റ് കീപ്പര്‍), സാകിര്‍, മനോഹരന്‍ (സ്കിപ്പര്‍), രാമകൃഷ്ണന്‍, പ്രേമന്‍, സുരേഷ്കുമാര്‍ (ഇന്നു ജീവിച്ചിരിപ്പില്ല), അനില്‍കുമാര്‍ (ഫാസ്റ്റ് ബൌളര്‍), മുസ്തു, ജലീല്‍, ect., ect..

ആയിടക്കാണ്‌ തമിഴ്നാട്ടില്‍ താമസമാക്കിയിരുന്ന ഒരു മലയാളി കുടുംബം തിരിച്ചു ഞങ്ങളുടെ നാട്ടിലേക്ക് താമസം മാറ്റുന്നത്‌. അതില്‍പെട്ട അവരുടെ മക്കളായ മുസ്തഫയും, ഹമീദും, ഹബീബും തമിഴ്നാട്ടില്‍ വളര്‍ന്നത്‌ കൊണ്ടു നല്ല ക്രിക്കറ്റ് കളിക്കാരയിരുന്നു. അവര്‍ കൂടി ടീമില്‍ ചേര്‍ന്നപ്പോള്‍ കളിയുടെ കൂടുതല്‍ ഗുട്ടന്‍സ് പിടികിട്ടി, കൂട്ടത്തില്‍ ഒരു സത്യവും മനസ്സിലായി; കളിയില്‍ ഞങ്ങള്‍ ഒന്നുമായിരുന്നില്ല എന്ന്.

ഒരു ടീമെന്ന നിലയില്‍ എവിടെയൊക്കെയോ എന്തിന്‍റെഒക്കെയോ കുറവുകള്‍ പിന്നെയും ഉണ്ടായിരുന്നു. ഒരു നല്ല കോച്ചിന്റെ, ഫണ്ടിന്‍റെ അങ്ങിനെ ഒരുപാടു കാര്യങ്ങള്‍.

ഒരു ദിവസം കളി കഴിഞ്ഞു വിയര്‍പ്പില്‍ കുളിച്ചു ബാറ്റും സ്ടമ്പും തോളിലേറ്റി വീടുകളിലേക്ക് മടങ്ങുമ്പോഴാണ് റയില്‍വേ പോര്‍ട്ടറുടെ കൊട്ടെഴ്സില്‍ ഒരു പുതു മുഖത്തെ കാണുന്നത്, ഒരു ഗൌരവക്കാരന്‍, ആരും അത്ര മൈന്റ് ചെയ്തില്ല. പിന്നീടാനറിഞ്ഞത് അത് പുതുതായി വന്ന പോര്‍ട്ടര്‍ ആണെന്ന്, കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാര്‍ ആയതുകൊണ്ടാവാം പുള്ളിക്കാരന്‍ ഇങ്ങോട്ട് വന്നു മുട്ടി, എന്നിട്ട് ചോദിക്കുവാ ഞാനും കൂടട്ടെ കളിക്കാന്‍.. തള്ളെ അതുവരെ കരുതിയ പോലെയല്ല കേട്ടാ, ലെവന്‍ പച്ചപ്പാവം.

ടീമിന് ആവശ്യമായ ഒരു കൊച്ചിനെ ഞങ്ങള്‍ക്ക് കിട്ടുകയായിരുന്നു ഈ പരിച്ചയപ്പെടലിലൂടെ, പിന്നീട് റയില്‍വേ കൊട്ടെഴ്സ് ഞങ്ങളുടെ മീറ്റിങ്ങ് റൂമായി മാറി. ഒരുപാട് മാറ്റങ്ങളുടെ തുടക്കമായിരുന്നു പിന്നീടങ്ങോട്ട്. പോര്‍ട്ടര്‍ തന്നെ മുന്നിട്ടിറങ്ങി കുടക്കാട് എസ്ടേറ്റില്‍ പൊട്ടകിണറിനു അടുത്തായി നല്ല പിച്ച് കണ്ടെത്തി, ഫോറും സിക്സും വേര്‍തിരിക്കുന്ന രീതിയില്‍ തന്നെ റബ്ബര്‍ മരങ്ങള്‍ ബൌണ്ടറിയായി കിട്ടിയ നല്ല സ്ഥലം. അവിടെ എന്നും വൈകുന്നേരം കളിയുടെ പൂരമായിരുന്നു. ആവശ്യമായ ഫണ്ടും താനേ വന്നു തുടങ്ങി. പുതിയ ബാറ്റ്, സ്റ്റിച്ച് ബോള്‍, സ്റ്റാമ്പ്‌, പാട് എന്ന് വേണ്ട അബ്ദമം പാട് വരെയായി. അങ്ങിനെ അവിടെ 'സിട്ടാടെല്‍' എന്ന ക്രിക്കറ്റ് ക്ലബിന് രൂപം പ്രാപിക്കുകയായിരുന്നു.

അടുത്ത പ്രദേശങ്ങളില്‍ നടന്നു വരുന്ന ടൂര്‍ണമെന്ടുകളില്‍ പങ്കെടുക്കാന്‍ ക്ഷണങ്ങള്‍ വന്നു കൊണ്ടിരുന്നു. പരപ്പനങ്ങാടി, ചെട്ടിപ്പടി, കുടക്കാട്‌, ആനങ്ങാടി, അത്താനിക്കല്‍ ടീമുകളുമായി കിടപിടിക്കുന്ന ഒരു ടീമായി ഞങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. പല ടൂര്‍ണമെന്റുകളിലും പങ്കെടുത്തു, ഗപ്പ്ഒന്നും കിട്ടിയില്ലെന്കിലും, ഞങ്ങളുടെ ചുണ്ടുകള്‍ ഗപ്പിന്റെ വക്കത്തുവരെ എത്തി തിരിച്ചു പോന്നിട്ടുണ്ട്. എല്ലാവരും എല്ലാ അര്‍ത്ഥത്തിലും ഫിറ്റ് ഏത് പുതിയ വെല്ലുവിളിയെയും നേരിടാനായിട്ട്.

അതിനിടക്കാണ്‌ ഞങളുടെ മനസ്സിലേക്ക് ഇടിത്തീയായി ആ വാര്‍ത്ത വാന്നത്, പോര്‍ട്ടര്‍ പോവുന്നു പുതിയ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫറായി. രണ്ടു വര്‍ഷത്തോളം ഞങ്ങളോട് ഒന്നിച്ചു കളിച്ചു, ഞങ്ങളെ കളി പഠിപ്പിച്ച പോര്‍ട്ടര്‍ പോവുകയാണ്, ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ലായിരുന്നു. ആരെ കണ്ടാലാണ്‌ ഈ ട്രാന്‍സ്ഫര്‍ ഒന്ന് ഹോള്‍ഡ് ചെയ്യിക്കുക എന്ന് പോലും ഞങ്ങള്‍ ആലോചിച്ചു... വെറുതെ, ഒരാശ്വാസത്തിന്.

അങ്ങിനെ പോര്‍ട്ടര്‍ പോയി..... പേര് പോലെ തന്നെ ഒരുപാട് നല്ല ഓര്‍മകള്‍ക്ക് പുറമേ ഞങ്ങള്‍ക്ക് കളിയുടെ എല്ലാ ഗുണപാഠങ്ങളും പഠിപ്പിച്ചു തന്ന ഞങ്ങളുടെ സ്വന്തം 'ഗുണശേഖരന്‍ സാര്‍' ......വി സല്യൂട്ട് യു സര്‍.

അദ്ദേഹം ഇന്ന് എവിടെയാണാവോ? ഈ ഓര്‍മക്കുറിപ്പ്‌, ഭൂമിയുടെ ഏതെങ്കിലും കോണിലിരുന്നു അദ്ദേഹം വായിക്കാന്‍ ഇടയായാല്‍, ഞാന്‍ ധന്യനായി.

ഒന്ന് പറയാം: ഗുണശേഖരന്‍ സാറില്‍ നിന്നും കിട്ടിയ അറിവുകളും പരിശീലനവും കൊണ്ട് ഒന്ന് മാത്രമായിരുന്നു പിന്നീട് എനിക്ക് പി. എസ്. എം. ഓ. കോളേജിലെ ക്രിക്കറ്റ് ടീമിലേക്ക് രണ്ടു വര്‍ഷവും സെലക്ഷന്‍ കിട്ടിയത്.

Monday, March 16, 2009

BIG-B റിയാദില്‍

21.03.2009
റിയാദിനടുത്ത് അല്‍ഖര്‍ജില്‍ ഉള്ള ഇക്ക ഇന്നലെ ഞങ്ങളെ സന്ദര്‍ശിച്ചു. കമ്പനി വക ബസ്സില്‍ വന്നത് കാരണം വളരെ കുറച്ചു സമയം മാത്രമെ ഇക്കാക്ക്‌ ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചുള്ളൂ. അടുത്തയാഴ്ച വീണ്ടും വരാമെന്ന പ്രതീക്ഷയോടെ ഇക്ക ഖര്‍ജിലേക്ക് മടങ്ങി.


ക്ഷമിക്കണം നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ ബിഗ്-ബിയല്ല ഇത്, ഇതെന്‍റെ വലിയ ബ്രദര്‍ ബഷീര്‍ക്ക (അപ്പൊ എനിക്ക് ധൈര്യമായി വിളിക്കാമല്ലോ ബിഗ്-ബി എന്ന്) ഞങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം ഇക്ക ഒരു ബിഗ്-ബി തന്നെയാണ്.
മൂപ്പര് ഇന്നു കാലത്ത് 10:30നു ജിദ്ദയില്‍ നിന്നും റിയാദില്‍ എത്തി, അവരുടെ മുതലാളിക്ക് പുതുതായി കിട്ടിയ കൊണ്ട്രാക്ടിന്റെ പണി റിയാദില്‍ നിന്നും അല്‍പം മാറി അല്‍-ഖര്‍ജ് എന്ന സ്ഥലത്താണ്. ഇനി രണ്ടു മാസക്കാലം റിയാദില്‍ ബിഗ്-ബിയുടെ വിളയാട്ടമായിരിക്കും ... sorry, no public functions.

Sunday, March 15, 2009

കറുത്ത ഗൂഗിള്‍ - എനര്‍ജി സേവര്‍

ഇതു ദുരിത കാലം. വര്‍ത്തമാനകാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍, കഷ്ടപ്പെട്ടു സമ്പാദിച്ച പണവും സമ്പത്തും സംരക്ഷിച്ചു നിര്‍ത്താനുള്ള വഴികള്‍ അന്വേഷിച്ചു നെട്ടോട്ടമോടുന്നതിനിടയില്‍, വെബ്സൈറ്റുകള്‍ ഉപയോകിക്കുമ്പോള്‍ പവര്‍ സേവ് ചെയ്യാവുന്ന വഴിയെപറ്റി പറഞ്ഞാല്‍ ആര് ശ്രദ്ധിക്കാന്‍‍, എന്നാലും....

ഇന്റര്‍നെറ്റും വെബ്‌സൈറ്റും ഉപയോഗിക്കുമ്പോള്‍ പവര്‍ ലാഭിക്കാമെന്നതു ഒരുതരത്തില്‍ പറഞ്ഞാല്‍ പുതിയ കാര്യം തന്നെയാണ്. ഈ ഉദ്വേശവുമായി വന്നവരില്‍ (applications) ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് Blackle ആണ്, എനര്‍ജി സേവ് ചെയ്യുന്ന വളരെ പ്രയോകാത്മകമായ ഒരു സേര്‍ച്ച്‌ എന്ജിനാണിത്. ആസ്ട്രാലിയായിലെ Heap മീഡിയയുടെ ഉടമസ്ഥതയിലുള്ള ഇതിന്‍റെ ശക്തി കേന്ദ്രം ഗൂഗിള്‍ സേര്‍ച്ച്‌.
വെള്ളയും കറുപ്പും വെബ് പേജുകളുടെ ഇടയിലെ എനര്‍ജി ഉപയോകത്തിന്‍റെ അളവുകള്‍ വളരെയധികം വ്യത്യാസപ്പെട്ടിരുക്കും, അതുകൊണ്ട്‌ തന്നെ Blackle ഉന്നം വെക്കുന്നത് കറുത്ത സ്ക്രീന്‍ എനര്‍ജി ലാഭിക്കാന്‍ സഹായകം ആവുമെന്നതാണ്.
ഇന്നു മാര്‍കറ്റില്‍ ലഭിക്കുന്ന മോണിട്ടരുകള്‍ക്ക് യൂസറെ വെബിലെ അക്ഷരങ്ങള്‍ എല്ലാം വായിക്കാന്‍ സഹായിക്കുന്ന സ്ഥിരതയുള്ള പിന്‍വെളിച്ചമില്ല. ഒരു യൂസര്‍ ഒരു വെളുത്ത വെബ് പേജിലേക്ക് ചലിക്കുമ്പോള്‍, എല്ലാ വിവരങ്ങളും ഡിസ്പ്ലേ ചെയ്യാന്‍ സ്ക്രീനിനു ഒരു പെട്ടെന്നുള്ള എനര്‍ജി പ്രവാഹം തന്നെ ആവശ്യമാണ്‌. എന്നാല്‍ Blackle ന്‍റെ കറുത്ത പ്രതലത്താല്‍, ഏത് സാധാരണ മോനിട്ടരിനും വളരെ കുറച്ചു എനര്‍ജി മാത്രമെ ആവശ്യമാവുകയുള്ളൂ.
വളരെ പോപുലറായ ഒരു സേര്‍ച്ച്‌ എന്ജിനാണ് ഗൂഗിള്‍. 2007 ജനുവരിയില്‍, Mark Ontkush എന്ന അമേരിക്കക്കാരന്‍ ബ്ലോഗറാണ് 'ബ്ലാക്ക്‌ ഗൂഗിള്‍' എന്ന ആശയം പരിചയപ്പെടുത്തിയത്. ഈ ആശയത്തെപ്പറ്റി കൂടുതല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറയുന്നുണ്ട് 'Black Google Would Save 750 Megawatt-hours a Year' . കൂടാതെ ലോകത്തുള്ള എല്ലാവരും ഗൂഗിളിന്‍റെ ബ്ലാക്ക്‌ പതിപ്പിലേക്ക് മാറിയാല്‍ എത്രമാത്രം എനര്‍ജി സേവ് ചെയാമെന്നതിനെ പറ്റി വിശദമായ ഒരു കണക്കും Ontkush തരുന്നുണ്ട്.
ഈ ആശയത്തിന്റെ പ്രയോകിക വശങ്ങളെ പറ്റി പലര്ക്കും സംശയമുണ്ടായിരുന്നു, എങ്കിലും കഴിഞ്ഞ വര്‍ഷം Blackle വിപണിയില്‍ ഇറങ്ങി.
ഇതിന്‍റെ പ്രത്യേകത, സാധാരണ ഗൂഗിള്‍ സേര്‍ച്ച്‌ പേജിനു വിപരീതമായി വെബ്സൈറ്റ് ലോഗിന്‍ ചെയ്യുമ്പോള്‍ കറുത്ത പേജും ഗ്രേ കളറിലെ അക്ഷരങ്ങളും സേര്‍ച്ച്‌ ബോക്സും യൂസറെ സ്വീകരിക്കാനായി തിളക്കമാര്‍ന്ന തലക്കെട്ടോടു കൂടി എത്തുന്നു എന്നതാണ്. ബ്രൌസ് ചെയ്യുമ്പോള്‍ തന്നെ എനര്‍ജി സേവ് ചെയ്യാനുള്ള ടിപ്സ് നമുക്കു കാണാന്‍ സാധിക്കും.
Blackle മുദ്രാവാക്യത്തില്‍ തന്നെ എല്ലാം ഉണ്ട്: "Saving energy one search at a time"

Tuesday, March 10, 2009

റിയാദിലെ പൊടിക്കാറ്റ്

ഇതു റിയാദിലെ പൊടിക്കാറ്റിന്റെ കാഴ്ചകള്‍: ഇന്നു പകല്‍ കൃത്യം 11:45നു തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും നിന്നിട്ടില്ല. വാഹനയാത്രക്കാരെല്ലാം ബുദ്ധിമുട്ടില്ലായി, പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലി നിര്‍ത്തിവെക്കേണ്ടി വന്നു. സാധാരണ ഈ സമയത്താണ് എന്‍റെ മകനെ സ്കൂളിലേക്ക് കൊണ്ടുവിടുന്നത്‌, വാഹന യാത്ര തീര്‍ത്തും ദുഷ്കരമായതിനാല്‍ ആ സ്കൂളിനു ഇന്നു അവധി നല്‍കി.
'സൗദിയില്‍ പൊടിക്കാറ്റ്അടിച്ചാല്‍ അത് കാലാവസ്ഥ മാറുന്നതിന്റെ ഒരു സിംട്ടം ആണെന്നാണ് വിശ്വാസം. ഇതിപ്പോള്‍ റിയാദില്‍ ചൂടു കൂടുവാന്‍ പോവുന്നത്തിന്റെ മുന്നറിയിപ്പാണ്. വിശ്വാസം എന്ത്‌ തന്നെയായാലും ഇട തെറ്റാതെ യഥാസമയം ഈ പൊടിക്കാറ്റ് ഒരു ഓര്‍മ്മക്കുറിപ്പായി വന്നു വീശിക്കൊണ്ടേയിരിക്കുന്നു.' ..... GOD Tussi Great Ho
Wednesday, March 4, 2009

AutoCADഉം അവസരങ്ങളും

സുലൈഖത്താത്തയുടെ (എന്‍റെ പെങ്ങള്‍) മകന്‍ കുട്ടിമോന്‍ AutoCAD കോഴ്സിന് തിരൂരില്‍ ചേര്‍ന്നു. സിവില്‍ കാറ്റഗരിയിലെ സ്ട്രക്ച്ചരല്‍ ആര്‍കിറെക്ച്ചരല്‍ വിഭാഗങ്ങളാണ് താല്‍പര്യപ്രകാരം തിരഞ്ഞെടുത്തിരിക്കുന്നത്.
.... കൂടുതല്‍ പ്രാഥമിക യോഗ്യതകള്‍ ഇല്ലാതെ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന (സോറി, കാര്യങ്ങള്‍ എല്ലാം ഒന്നു മുന്‍കൂട്ടി കാണാനുള്ള കഴിവ് അത്യാവശ്യം) ഈ bankable ടെക്നിക്കല്‍ വിദ്യക്ക് ഇപ്പോള്‍ ഗള്‍ഫില്‍ നിര്‍മ്മാണ മേഘലയില്‍ നല്ല അവസരങ്ങളാണ് ഉള്ളത്. So, guys hurry up….!!

Twitter Delicious Facebook Digg Stumbleupon Favorites More