Tuesday, July 7, 2009

പുതിയ വാര്‍ത്തകള്‍

31.12.2009
മദീനയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 2:45നു പുറപ്പെട്ട ഉപ്പയും ഉമ്മയും കരിപ്പൂരില്‍ 10:40നു സുഖമായി എത്തി. യാത്രഅയപ്പ് പോലെ തന്നെ ഒരു ഗംഭീര സ്വീകരണമായിരുന്നു ഇവര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ലഭിച്ചത്.

30.12.2009
നാട്ടിലേക്ക് പുറപ്പെടാനായി ഉപ്പയും ഉമ്മയും രാത്രി 8 മണിക്ക് മദീനയിലെ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടു.

22.12.2009
ഉപ്പയും ഉമ്മയും ഇന്നലെ ഉച്ചക്ക് 12 മണിക്ക് മക്കയില്‍ നിന്ന് പുറപ്പെട്ട് രാതി 10 മണിയോട് കൂടി മദീനയില്‍ എത്തി. 10 മണിക്കൂറോളം തുടര്‍ച്ചയായി ബസ്സില്‍ ഇരുന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കില്‍ കൂടി സുഖമായി തന്നെ മദീനയില്‍ എത്തി. മദീനയില്‍ നിന്ന് ഈ മാസം 30നാണ് നാട്ടിലേക്ക് തിരിക്കുന്നത്.

08.12.2009
ജിദ്ദ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപ്പയും ഉമ്മയും മക്കയിലേക്ക് മടങ്ങി. ഈ മാസം 21ന് മദീനയിലേക്ക് പോവും. മദീനയില്‍ നിന്ന് 30ന് നാട്ടിലേക്ക് മടങ്ങും.

05.12.2009
ഉപ്പയും ഉമ്മയും രാത്രി 8 മണിക്ക് ജിദ്ദയില്‍ എത്തി, കൂടെ VP അബ്ദുല്‍ റഹിമാന്‍ ഹാജിയും (റൈച്ചൂര്‍) ഭാര്യയും ഉണ്ട്. വേണ്ടപ്പെട്ട എല്ലാ നാട്ടുകാരെയും കുടുംബക്കാരെയും ഒന്ന് നേരില്‍ കണ്ടു മടങ്ങാമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ജിദ്ദയില്‍ എത്തിയത്, രണ്ടു മൂന്നു ദിവസം ജിദ്ദയില്‍ ഉണ്ടാവും.

ഉപ്പയും ഉമ്മയും ഇന്ന് രാത്രി ജിദ്ദയിലേക്ക് പുറപ്പെടും. ജിദ്ദയില്‍ ഇവര്‍ക്ക് വേണ്ട താമസ സൗകര്യം അസീസ്കയും (vpm) കബീറും (vp) അവരുടെ ഫ്ലാറ്റില്‍ ഒരുക്കിയിട്ടുണ്ട് (രണ്ടു പേര്‍ക്കും കല്പാലം ബ്രദേഴ്സിന്റെ വക പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു). ഒന്ന് രണ്ടു ദിവസം ജിദ്ദയില്‍ തങ്ങി മക്കയിലേക്ക് തന്നെ മടങ്ങും. ഇവരുമായി ബന്ധപ്പെടാന്‍ 0507732489 എന്ന നമ്പറില്‍ വിളിക്കുക. ഇവരുടെ കൂടെ വലിയപറമ്പില്‍ അബ്ദുല്‍ റഹിമാന്‍ ഹാജിയും (റൈച്ചൂര്‍) ഭാര്യയും ജിദ്ദയിലേക്ക് വരുന്നുണ്ട്.


02.12.2009
ജോലി ആവശ്യാര്‍ത്ഥം ഒരു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനു ബഷീര്‍കാക്ക ജിദ്ദയില്‍ നിന്ന് റിയാദില്‍ ഇന്നലെ എത്തി. ഇന്നലെ രാത്രി അഫ്സര്‍ & ഫാമിലിയുടെ കൂടെ കഴിഞ്ഞു ഇന്ന് രാവിലെ 9:30ന് ബസ്സിനു ജിദ്ദയിലേക്ക് തന്നെ മടങ്ങി.

30.11.2009
ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഉപ്പയും ഉമ്മയും മക്കയിലേക്ക് മടങ്ങി. ഡിസംബര്‍ മാസം 20ന് ഇവര്‍ മദീനയിലേക്ക് പുറപ്പെടും. 30.12.2009ന് മദീനയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും.

25.11.2009
ഹജ്ജ് കര്‍മ്മത്തിന് തുടക്കം കുറിച്ച് കൊണ്ട് ഉപ്പയും ഉമ്മയും മീനായില്‍ എത്തി. നാളെ 26.11.2009ന് പുലര്‍ച്ചെ സുബഹി നമസ്കാരം കഴിഞ്ഞു അറഫായിലേക്ക് പുറപ്പെടും. ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാളെ അസ്തമയം വരെയുള്ള അറഫയിലെ സംഗമം. "ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ഹംദ വന്നിഎമത ലക വല്‍മുല്‍ക് ലാ ശരീക ലക് ......"

18.11.2009
ഉപ്പയും ഉമ്മയും ഇന്നലെ രാത്രി 8 മണിക്ക് ജിദ്ദയില്‍ വന്നിറങ്ങി. എയര്‍പോര്‍ട്ടിലെ എമിഗ്രേഷനും മറ്റു നടപടികളും എല്ലാം പൂര്‍ത്തിയാക്കി 10:30ന് പുറത്തിറങ്ങി ബസ്സില്‍ മക്കയിലേക്ക് പുറപ്പെട്ടു. ബഷീര്‍ക്ക ജിദ്ദയില്‍ നിന്ന് ഇതേ സമയം മക്കയിലേക്ക് പുറപ്പെട്ടിരുന്നു. യാതൊരു പ്രയാസവും കൂടാതെ തന്നെ ഇവര്‍ക്ക് തമ്മില്‍ മക്കയില്‍ വെച്ചു കാണാനായി. 3 മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്തു ജിദ്ദയില്‍ നിന്ന് മക്കയില്‍ എത്താന്‍. മസ്ജിദുല്‍ ഹറമിനോട് ഏകദേശം അടുത്തായി തന്നെ (ഒരു പത്തു മിനിറ്റ് നടക്കണം) ഇവര്‍ക്ക് താമസിക്കാനുള്ള റൂം കിട്ടി. യാത്ര ക്ഷീണം മാറ്റാന്‍ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം അതി രാവിലെ തന്നെ ഉപ്പയും ഉമ്മയും ഹറമിലേക്ക് പുറപ്പെട്ടു, ത്വവാഫും മറ്റു കര്‍മങ്ങളും തുടങ്ങി.

15.11.2009
ഇന്‍ഷാ-അള്ളാ ഉപ്പയും ഉമ്മയും നാളെ 16/11/2009ന് ഹജ്ജ്‌ യാത്രക്കായി വീട്ടില്‍ നിന്ന് ഉച്ചക്ക്‌ 2 മണിക്ക് പുറപ്പെടും. പിറ്റെ ദിവസം 17/11ന് ഉച്ചക്ക്‌ 3 മണിക്കാണ് കരിപ്പൂരില്‍ നിന്ന് വിമാനം വഴി ജിദ്ദയിലേക്ക് പുറപ്പെടുക. ഒഴിവു വന്ന സീറ്റിലേക്ക് അവസാന നറുക്കെടുപ്പിലൂടെയായിരുന്നു ഇവര്‍ക്ക് ഇപ്രാവശ്യത്തെ ഹജ്ജിനായി അവസരം കിട്ടിയത്. അതുകാരണം വളരെ വൈകിയാണ് പുറപ്പെടാനുള്ള തിയ്യതി ഹജ്ജ്‌ ഹൗസില്‍ നിന്ന് അറിയാനായത്. സൗദിയില്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഈ നമ്പരില്‍ വിളിക്കുക 0507732489 (സൗദിക്ക് വെളിയില്‍ നിന്ന് വിളിക്കാന്‍ 00966507732489).


30.9.2009
ഉപ്പക്കും ഉമ്മക്കും ഹജ്ജിന് ആവശ്യമായ പൈസ ഇന്നലെ ബാങ്ക് വഴി കെട്ടി. ഇന്ന് മെഡിക്കല്‍ പുളിക്കലുള്ള ഒരു ഹോസ്പിറ്റലില്‍ വെച്ച്. വൈകുന്നേരത്തിനു മുമ്പ് മെഡിക്കല്‍ റിസള്‍ട്ട് ഹജ്ജ്‌ ഹൌസില്‍ എത്തിക്കാനാവും, ഇന്‍ഷാ-അല്ലാഹ്. സമയമില്ലാത്തത് കൊണ്ട് എല്ലാം വളരെ പെട്ടെന്നാവണം.

27.9.2009
സന്ദര്‍ശന വിസയില്‍ ദേവതിയാലിലെ മൂത്താപ്പയും (അസൈനാര്‍ മാസ്റ്റര്‍) മൂത്തമ്മയും തിരുവനന്തപുരം വഴി ഖത്തറിലേക്ക് ഇന്നലെ പുറപ്പെട്ടു. മകന്‍ റസാക്കും കുടുംബവും ഇവരെ കൊണ്ട് പോവാനായി ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയിരുന്നു.

27.9.2009മക്കയില്‍ ഒരുമാസത്തെ ഉംറ നിര്‍വഹണം കഴിഞ്ഞു ഇന്ന് രാവിലെ അമ്മായി 7 മണിക്ക് നാട്ടില്‍ തിരിച്ചെത്തി.

27.9.2009 തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഉപ്പക്കും ഉമ്മക്കും ഇപ്പ്രാവശ്യത്തെ ഹജ്ജിന്‍റെ ക്വാട്ടയിലേക്ക് അവസാനഘട്ട നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചു... അല്‍ഹമ്ദുലില്ലാഹ്. തുടര്‍ച്ചയായി മൂന്നു വര്‍ഷവും കിട്ടാതെ പിന്തള്ളപ്പെട്ട അപേക്ഷകര്‍ക്കായി ഇന്നലെ ഹജ്ജ്‌ ഹൌസില്‍ നടത്തിയ പ്രത്യേക നരുക്കെടുപ്പിലൂടെയാണ് ബാക്കിയുള്ള നാനൂറു സീറ്റിലേക്ക് ഇപ്പ്രാവശ്യത്തെ ഹജ്ജിനായി തിരഞ്ഞെടുത്തത്.

21.8.2009 അമ്മായിയുടെയും (പാത്തുട്ടി) മകള്‍ ഉമ്മുട്ടിയുടെയും യാത്രാ രേഖകള്‍ എല്ലാം ശരിയായി. അവര്‍ വരുന്ന ബുധനാഴ്ച 26/8/2009നു രാത്രി കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെടുന്നു. ഇവരുടെ കൂടെ ഉംറ നിര്‍വഹിക്കാനായി വളരെ അടുത്ത കുടുംബത്തില്‍പെട്ട ഒന്നു രണ്ടു പേരും കൂടി വരുന്നുണ്ട്.

13.8.2009
ഗ്രൌണ്ട് ഫ്ലോറിന് ആവശ്യമായ കല്ലുകള്‍ എത്തിക്കഴിഞ്ഞു, കല്ല്‌ ചെത്തും ആരംഭിച്ചു. പൂഴി (മണല്‍) കിട്ടാനാണ്‌ പാട്.

29.7.2009 വീടുപണിക്ക് ആവശ്യമായ കല്ലുകളും മറ്റു സാധനങ്ങളും അടിച്ചു തുടങ്ങി. തറയുടെ പണി നേരത്തെ തന്നെ കഴിഞ്ഞിരുന്നു. മഴ കാരണം സാധനങ്ങള്‍ കിട്ടാനില്ല, ഇനി കഷ്ടപ്പെട്ട് കിട്ടിയാല്‍ തന്നെ അത് സൈറ്റില്‍ എത്തിക്കാന്‍ റോഡിന്റെ ദുരവസ്ഥ കാരണം നല്ല പാടാണ്.

23.7.2009
പാത്തുട്ടി അമ്മായിയും മകള്‍ ഉമ്മുട്ടിയും പിന്നെ വളരെ അടുത്ത കുടുംബത്തില്‍പെട്ട ഒന്നു രണ്ടു പേരും കൂടി ഉംറ നിര്‍വഹിക്കാനായി വരുന്ന ആഗസ്റ്റ്‌ മാസം ആദ്യ വാരത്തില്‍ സൗദിയില്‍ എത്തുന്നു എന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാസ്പോര്‍ട്ട് സംബന്ധമായ ചില കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാവാനുള്ളത് കാരണം വ്യക്തമായ യാത്രാ വിവരം അറിവായിട്ടില്ല. സൗദിയില്‍ എത്തിയാല്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായാസ്‌തവുമായി മക്കളായ റസാക്കും (ബാപ്പുട്ടിക്ക) ഹസ്സനും, അളിയനും, കുടുംബക്കാരും പിന്നെ വേണ്ടപെട്ട നാട്ടുകാരും ജിദ്ദ-മക്ക പരിസരങ്ങളിലായി ഉണ്ട്.

17.7.2009
ബാപ്പുട്ടിക്കയുടെ മകളുടെ കല്യാണത്തിലും പങ്കെടുത്ത് ഗഫൂര്‍ മദ്രാസിലേക്ക് തിരിച്ചു പോയി.

16.7.2009
കിഴക്കീലെ പള്ളിയാളി മൊയ്ദീന്‍ കുട്ടിയുടെ (ബാപ്പുട്ടിക്ക) ഇളയ മകള്‍ രഹിയാനത്തിന്റെ കല്യാണം ഇന്ന്. വരന്‍ തേഞ്ഞിപ്പലം പന്ജായത്തിലെ കടക്കാട്ടുപാറ സ്വദേശി. ഗള്‍ഫുകാരനാണ്.

7.7.2009
ഗഫൂറും സകരിയയും കുടുംബ സമേധം നാളെ മദ്രാസില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നു.

ജ്യേഷ്ഠന്‍ ഗഫൂറും സ്നേഹിതന്‍മാരും കൂടി മദ്രാസില്‍ തുടങ്ങിയ പുതിയ കടയുടെ ഉല്‍ഘാടനം ഇന്നലെ 6/7/2009-നു കഴിഞ്ഞു. ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആബിദയും (ഗഫൂറിന്റെ ഭാര്യ) സായിമോനും നാലുദിവസം മുന്നെതന്നെ മദ്രാസില്‍ എത്തിയിരുന്നു. ഉറ്റ സ്നേഹിതന്‍ സകരിയ്യയും കുടുംബ സമേധം ചടങ്ങിനു സാക്ഷിയായിരുന്നു.

2.7.2009
ആറു മാസത്തെ നാട്ടിലെ സുഖവാസത്തിനു ശേഷം ജലീല്‍ കെ. ടി. നാട്ടില്‍ നിന്നും ഇന്നലെ സൗദിയിലെ ദമാമില്‍ തിരിച്ചെത്തി.

Reactions:

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More