Wednesday, January 28, 2009

വള്ളിക്കുന്നും പരിസരവും

വരൂ... വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷനും അങ്ങാടിയും പരിസരവും ഒന്നു ചുറ്റിക്കാണാം

റയില്‍വേ സ്റ്റേഷന്റെ ടിക്കറ്റ് കൌണ്ടറും വെയിറ്റിംഗ് റൂമും ഉള്‍പെടുന്ന കന്നിമൂല

ബസ്സ് സ്റ്റാണ്ടിനോട് ചേര്‍ന്നുള്ള സരോജിനി ബില്‍ഡിംഗ്‌

നിത്യ വസന്തമായി റയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള കടകള്‍

ഗുലാബിയുടെ ചായക്കട, മുകളില്‍ ഫുഡ് പ്രൊസസ്സിന്ഗ് സെന്‍റെര്‍

കുഞ്ഞിരാരുവേട്ടന്‍റെ മകന്‍റെ ഓള്‍-ഇന്‍-വന്‍ ഷോപ്പ്

വള്ളിക്കുന്ന് ഷൈനിംഗ്

ഷീജ Textiles അന്നും ഇന്നും എന്നും മാറ്റമില്ലാതെ

Monday, January 26, 2009

പ്രോടീന്‍ റിച്ച് ഫുഡ്

ഇതു കുബ്ബൂസും തൈരും, സൗദിയിലെ പ്രവാസി മലയാളികളുടെ പ്രധാനാഹാരം. വളരെ തുച്ഛമായ വിലക്ക് (സൗദിയില്‍ ഇതിന് രണ്ടു റിയാലെ ഉള്ളൂ) ഒരധ്വാനവും കൂടാതെ വയറു നിറച്ചു കഴിക്കാവുന്ന പ്രോടീന്‍ റിച്ച് ഫുഡ്. ഇതിലും പിശുക്ക് കാണിച്ചു സ്വന്തം ആരോഗ്യത്തെ മറന്നു ജീവിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'കണ്ടാലും കേട്ടാലും അറിയാത്തവന്‍ കൊണ്ടാലറിയും' …. just remember that.Saturday, January 24, 2009

ഇദ്ദേഹമാണ് അദ്ദേഹം

ഇതു നിസാര്‍ ഖാന്‍, കൊല്ലം ജില്ലയിലെ മയ്യനാട് കൂട്ടിക്കട സ്വദേശി, ഞങ്ങളുടെ കമ്പനിയില്‍ ചീഫ് ഡിസൈനറും ആര്കിട്ടെക്ടുമായി ജോലി ചെയ്യുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ ഡിസൈന്‍ ചെയ്തെടുത്ത പുള്ളിക്കാരന്റെ വീടിന്‍റെ ഫോട്ടോസ് കാണൂ.....
ഇദ്ദേഹമാണ് ഞാന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന എന്‍റെ വീടിന്‍റെ മുഖ്യ സൂത്രധാരന്‍.


Wednesday, January 21, 2009

ഗള്‍ഫില്‍ മിന്നലടിച്ചപ്പോള്‍....

ദുബായ് ടവര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിന്നല്‍ കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നു.
ദുബായ് ടവറിലെ മിന്നല്‍ കണ്ടക്ടരിലേക്ക് മിന്നല്‍ പിണരുകള്‍ പടര്‍ന്നപ്പോള്‍.
മിന്നല്‍ പിണരുകള്‍ മറ്റൊരു ബില്‍ഡിംഗ്‌ സമുച്ചയത്തിന്റെ കണ്ടക്ടരിലേക്ക്.Monday, January 19, 2009

പടച്ചോന്‍റെ സ്വന്തം നാട്ടിലെ കാഴ്ചകള്‍

ഒറ്റപ്പാലത്ത് നിന്നും ഒരു സൂര്യാസ്തമയത്തിന്റെ ദൃശ്യം.
നാലുകെട്ടിനകത്തെ ഒരു തടാകം
റോഡിനു ഇരു വശവുമായി തെങ്ങിന്‍ തൈകളുടെ സുരക്ഷാ വലയം.
പച്ച വിരിച്ചു നില്ക്കുന്ന നെല്‍പാടങ്ങള്‍ എവിടെയും കാണാം.
പച്ച വിരിച്ചു നില്ക്കുന്ന നെല്‍പാടങ്ങള്‍ കണ്ണിനു കുളിര്‍മ തരുന്ന കാഴ്ച തന്നെയാണ്. തൃശൂരിനും ഏറനാകുലത്തിനുമിടയിലെ ഒരു കാഴ്ച.

Tuesday, January 13, 2009

എന്‍റെ ഗ്രാമം

താര രാജാക്കന്മാര്‍ക്കിടയിലെ യഥാര്‍ത്ഥ താരം, അതെ വള്ളിക്കുന്നുകാരന്‍ ജലീലാണ് താരം.

വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍, ഇന്ത്യന്‍ റയില്‍വേ (നമ്മുടെ സ്വന്തം റയില്‍വേ) ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത പേര്, കാരണം പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ്‌ ഒരു മാസത്തോളം നീണ്ടു നിന്ന സമരത്തില്‍ ഇവിടുത്തെ നാട്ടുകാര്‍ക്ക് മുമ്പില്‍ അന്നത്തെ റയില്‍വേ മിനിസ്ടരും വകുപ്പും മുട്ട് മടക്കിയതാണ്.


റയില്‍വേ സ്റ്റേഷന്‍ ഒരു ലോങ്ങ് സൈറ്റില്‍, പശ്ചാത്തലത്തില്‍ കുന്ചിരാരുവിന്റെയും ഗുലാബിയുടെയും ചായക്കടകള്‍.കൊങ്ങന്‍ ബസാര്‍ Junction.
Junctioനില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ വീഴാറായി നില്‍ക്കുന്നു.
Junctioനടുത്തുള്ള സ്രാമ്പ്യ (നിസ്കാരപ്പള്ളി).മാപ്പിള സ്കൂള്‍, വള്ളിക്കുന്നിലെ ഉന്നതന്മാരില്‍ അധികവും അക്ഷരാഭ്യാസം തുടങ്ങിയത് ഇവിടെ നിന്നാണ്.


ദേവീവിലാസം UP സ്കൂള്‍, ഞാന്‍ പഠിച്ച സ്കൂള്‍. ഉണ്നീരി മാഷായിരുന്നു ഞങ്ങളുടെ ഹെഡ്മാഷ്, അദ്ദേഹമിന്നു ജീവിച്ചിരിപ്പില്ല. ഈ സ്‌കൂള്‍ മുറ്റത്താണ് ഞാനും ഇന്നു ഡോക്ടര്‍മാരായ സക്കീറും, അബ്ബാസും, ഹാരിസും എല്ലാം ഒന്നിച്ചു കളിച്ചു പഠിച്ചു വളര്‍ന്നത്‌.

Thursday, January 8, 2009

കണ്ടതും കേട്ടതും

2.2.2009
What an idea, Sirji !!
"If you have an apple and I have an apple and we exchange these apples then you and I will still each have one apple. But if you have an idea and I have an idea and we exchange these ideas, then each of us will have two ideas !"


ജ്യോലിയില്‍ അല്പം കാര്യം
അസ്കര്‍ അലിയും നിസാര്‍ ഖാനും ജോലിക്കിടെ ഗൌരവമേറിയ നാട്ടുവിശേഷത്തില്‍.

ക്യാമറ കണ്ടാല്‍ എല്ലാം വിട്ട് ഷബീറും തിരിഞ്ചു നോക്കും.

വര്‍ണം വിരിയും ബലൂണുകള്‍.


Wanna know about a ‘must-see’ tourist destination in Kerala, India?
Please do visit the site http://www.evergreenhuts.com/ to get more information for those looking for a trip to Kumarakom and Alleppey backwaters, for House-Boat cruise and overnight stay or a tour program to Munnar, Thekkady, Kovalam, Kanyakumari, OOtti, Kodaikanal, Rameshwaram, Madurai, etc...

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കേരളത്തിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ പറ്റി അറിയണോ?
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റ് സന്ദര്‍ശിക്കുക http://www.evergreenhuts.com/വാര്‍ത്തകള്‍

27.2.2009
Nashwa (എന്‍റെ മകള്‍) കളിക്കുന്നതിനിടല്‍ വാതിലില്‍ തലയടിച്ചു വീണ് അല്‍പ നേരം അഭോധാവസ്തയിലായി. ഉടനെ തന്നെ റിയാദിലെ നാഷണല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി CT സ്കാന്‍ ചെയ്തു, ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്കാനിങ്ങില്‍ കൂടി വ്യക്തമായി. അല്‍പ നേരത്തിനു ശേഷം എല്ലാം നോര്‍മലായി (അല്‍-ഹമ്ദുലില്ലാഹ്).
15.2.2009
മയമൂട്ടി മൂത്താപ്പയുടെ മകന്‍ അബ്ദുല്‍റഹിമാന്‍ കുട്ടി (ബാവ) നാളെ സൗദി അറേബ്യയിലെ ഹഫര്‍-അല്‍ബാതിനില്‍ നിന്നും നാട്ടിലേക്ക് പോവുന്നു. മൂന്നു-നാല് മാസം നാട്ടില്‍ നിന്നിട്ടെ തിരിച്ചു പോരുകയുള്ളൂ എന്നാണ് അറിയാന്‍ സാധിച്ചത്.

11.2.2009
അളിയന്‍ അമീറിന്‍റെ ആഗ്രഹപ്പ്രകാരം ഉപ്പ (father-in-law) കഴിഞ്ഞ ആഴ്ച നാട്ടില്‍ ഒരു പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങി.

05.2.2009
കുഞ്ഞാലിക്കുട്ടിക്ക മരിച്ചു. തീരെ സുഖമില്ല എന്ന വാര്‍ത്തയറിഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ജലീല്‍ നാട്ടിലേക്ക് പോയത്. അവന്‍റെയും, കുടുംബത്തിന്റെയും ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു.

27.1.2009
ഉപ്പക്ക് (കുഞ്ഞാലിക്കുട്ടിക്ക) സുഖമില്ലാത്തതു കാരണം ജലീല്‍ കെ. ടി. ഇന്നു ദമാമില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നു.27.1.2009
ചെര്‍ന്നൂരിലെ (എളാപ്പയുടെ) മകന്‍ അഷ്കര്‍ ഇന്നലെ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയി, രണ്ടു മാസത്തെ re-entry വിസ ഉണ്ടെങ്കിലും തിരിച്ചു വരവിനുള്ള സാധ്യത കുറവാണ്.

17.1.2009
18 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ഉപ്പ (father-in-law) ഇന്നലെ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചു.


15.1.2009
കല്പാലത്തിങ്ങള്‍ തറവാട്ടിലേക്ക് ഒരു മെമ്പര്‍ കൂടി.
എന്‍റെ ജ്യേഷ്ട്ടന്‍ ബഷീറിന്റെ ഭാര്യ 11/1/2009നു ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

10.1.2009
സൗദിയില്‍ ഫാമിലി വിസ നിയമം കര്‍ശനമാക്കുന്നു.
മലയാളം ന്യൂസില്‍ വ്യാഴാഴ്ച, ജനുവരി 8, 2009, വന്ന റിപ്പോര്‍ട്ട് താഴെ. അംഗീകരിക്കപ്പെടാത്ത പ്രോഫെഷനില്‍ ഫാമിലിയെ കൊണ്ടുവന്ന മലയാളികള്‍ അടക്കം ഒരുപാടു പേര്‍ ഈ പുതിയ നിയമം കാരണം വിഷമത്തിലാവും.
08.1.2009
രണ്ടര മാസത്തെ അവധിക്കാലം കഴിഞ് MV ഹസ്സന്‍ (പാത്തുട്ടി അമ്മായിയുടെ മകന്‍) ഇന്നലെ രാത്രി 11 മണിക്ക് സൗദിയില്‍ തിരിച്ചെത്തി. പുതുതായി പണിയുന്ന വീടിന്‍റെ തറയുടെ പണിയും കഴിച്ചിട്ടാണ് ഹസ്സന്‍ നാട്ടില്‍ നിന്നും തിരിച്ചത്.

Tuesday, January 6, 2009

റിയാദിലെ വിശേഷങ്ങള്‍

ഒരു പെരുന്നാള്‍ സംഗമം.
ഉപ്പ (father in-law) ദമാമില്‍ നിന്നും എന്‍റെ കൂട്ടുകാരായ നിസാര്‍ ഖാന്‍, ശിഹാബുദ്ദിന്‍, ശരീഫ് എന്നിവര്‍ റിയാദില്‍ നിന്നും എത്തിയിരുന്നു.അമീര്‍ (my brother-in-law) ദമാമില്‍ നിന്നും കമ്പനി ആവശ്യത്തിനായി റിയാദില്‍ എത്തിയപ്പോള്‍ Nashwa യും Naveed മായിരുന്നു അവന്‍റെ കൂട്ട്.


പെരുന്നാള്‍ ദിനത്തില്‍ റിയാദില്‍ നടന്ന വെടിമരുന്നു പ്ര്യയോകത്തിലെ ഏതാനും ചില കാഴ്ചകള്‍.


അമ്യുസ്മെന്റ്റ് പാര്‍ക്കിലൂടെ ........ (നവീദ് ഒരു റയിടിനു തയ്യാറായിട്ടിരിക്കുന്നു).


Twitter Delicious Facebook Digg Stumbleupon Favorites More