Friday, December 4, 2009

ഹജ്ജ് 2009

H1N1 ഭീതിക്ക്‌ പുറമേ അറഫാദിനത്തിന് തലേന്ന് മീനായിലും പരിസരത്തും പെയ്ത മഴ അല്പം പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഇപ്പ്രാവശ്യത്തെ ഹജ്ജ് പൊതുവെ സമാധാനപരമായിരുന്നു. സൗദി ഗവണ്‍മെന്‍റ്റ് അതിവിപുലമായ സജ്ജീകരണമാണ് ഹജ്ജിനായി ഒരുക്കിയത്. യാതൊരു ബുദ്ധിമുട്ടോ പ്രയാസമോ കൂടാതെ ഹാജിമാര്‍ അവരുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. അനുമതിപത്രം ഇല്ലാതെ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്ന കര്‍ശന നിയമം കാരണം അറഫാദിനം കഴിഞ്ഞതിനു ശേഷമാണ് എനിക്ക് ഹജ്ജിനെത്തിയ ഉപ്പയെയും ഉമ്മയെയും സന്ദര്‍ശിക്കാന്‍ പറ്റിയത്. ബ്രദര്‍ ബഷീര്‍ക്ക ഇവരുടെ കൂടെ ഹജ്ജ് കര്‍മ്മം ചെയ്യാന്‍ ഉണ്ടായിരുന്നു.

മൂന്നാം ദിനത്തിലെ കല്ലേറ് കര്‍മ്മത്തിനിടെ എടുത്ത ചില രംഗങ്ങളിലൂടെ....
Wednesday, November 25, 2009

ഈദ് ആശംസകള്‍ - Ye kya hai EID?

എല്ലാ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കും, വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും ഈയുള്ളവന്റെ വക 'ബക്രീദ് ആശംസകള്‍'.
May your years ahead continue to be filled with a healthy, wealthy and prosperity life, and may you have a joyous and spirited Eid Mubarak (blessings) day with all your dear ones, including people of all faiths and humanity, filled with Love, Peace, and Happiness .... (Ameen).

Ye kya hai EID?

Accountants ne kaha,
E: Extreem Happy
I: In
D: Divide Expenses

Businessmen ne kaha,
E: Esteem Happy
I: In
D: Discount

Lawyers ne kaha,
E: Event Of
I: Increase
D: Dual Happy

Lovers ne kaha,
E: Eik Or
I: I
D: Date

Saturday, October 3, 2009

ATM തട്ടിപ്പ് കഥകള്‍

അനുഭവത്തിലെയും കേട്ടറിഞ്ഞുമുള്ള ചില ATM തട്ടിപ്പ് കഥകള്‍. ഉപകരിച്ചേക്കും.

Tuesday, September 29, 2009

ഇമ്മിണി-ബല്യ മനുഷ്യന്‍

ഇതാരാണെന്ന് ചോദിച്ചാല്‍... ഒന്നേ പറയാനുള്ളൂ, ആ... ഊരോ പേരോ എനിക്കറിയില്ല. പിന്നെ for‍ what‌? എന്നാണെങ്കില്‍... ചുമ്മാ, ചുമ്മാ വെറുതെ. കാണാത്ത എല്ലാവരും ഒന്ന് കണ്ടോട്ടെ എന്ന് കരുതി, അത്രമാത്രം.
ഈ കഴിഞ്ഞ ആഴ്ച റിയാദിലെ ബത്ത എന്ന വലിയങ്ങാടിയിലൂടെ ഒന്ന് കറങ്ങിയപ്പോള്‍ ഒരാള്‍ക്കൂട്ടം. ഒന്ന് എത്തി നോക്കിയതാണ്. അതിനു മുമ്പേ ഒരാള്‍ അതാ തലയെടുപ്പോടെ തലയില്‍ തൊപ്പിയും വെച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നും ഇങ്ങോട്ട് നോക്കി നില്‍ക്കുന്നു. ഒന്ന് സൂക്ഷിച്ചു നോക്കി, കക്ഷി നില്‍ക്കുകയല്ല ഇരിക്കുകയാണ്. ഇരുന്ന ഇരുപ്പില്‍ തന്നെ എല്ലാവരെയും ചെറുതാക്കിക്കളഞ്ഞു കൊച്ചു കള്ളന്‍ (ഫോട്ടോ കാണൂ). പിന്നെ കുറച്ചു കഴിഞ്ഞു ഒന്ന് നില്‍ക്കാന്‍ എല്ലാവരും കൂടി ഓരിയിട്ടപ്പോള്‍ പുള്ളി നിന്ന ആ നില്‍പാണ്‌ അടുത്ത ഫോട്ടോയില്‍ കാണുന്നത്. കൂടെ കൂട്ടിനു തനിക്കൊത്ത രണ്ടു പക്രുമാരും ഉണ്ട്.
തുര്‍ക്കിക്കാരന്‍ സുല്‍ത്താന്‍ കൊസെന്‍ ആണ് പുതിയ ഗിന്നസ്‌ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മനുഷ്യന്‍. അത്രത്തോളം ഇല്ലെങ്കിലും ഇവനും കണ്ട കാഴ്ചയില്‍ മോശക്കാരനല്ല.
ചുറ്റും കൂടിയ എല്ലാവര്‍ക്കും കൌതുകം. കുറെ പേര്‍ ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തു. ചിലര്‍ തങ്ങളുടെ സ്വന്തം മൊബൈലില്‍ തങ്ങളാല്‍ ആവുന്ന വിധം ഇരുന്നും ചെരിഞ്ഞും കിടന്നും പല പോസിലും ഫോട്ടോസ് എടുത്തു. കൂട്ടത്തില്‍ ഞാനും.
ബത്തയില്‍ തിങ്ങിക്കൂടുന്ന ഇന്ത്യക്കാരന്റെയും ബംഗാളിയുടെയും പച്ചയുടെയും (പാക്‌) ചന്ദം കാണാന്‍ വെറുതെ ഇറങ്ങിയതായിരുന്നില്ല ഈ കൊച്ചു-വലിയ മഹാന്‍മാര്‍. കൂടെ നിന്ന് ഫോടോയെടുത്ത മഹാമനസ്കരുടെ കയ്യില്‍ നിന്നും 10 റിയാലും ഈടാക്കിയാണ് ഇവര്‍ തങ്ങളുടെ അടുത്ത കേന്ദ്രത്തിലേക്ക് പോയത്.

എന്ന് പറഞ്ഞാലെങ്ങേനാടാ ഉവ്വേ.. ഇവര്‍ക്കും ജീവിക്കേണ്ടായോ? എന്ന് നിങ്ങളില്‍ പലരും ചിന്തിച്ചേക്കാം. അതെ, വളര്‍ച്ചയിലെ ഏറ്റക്കുറച്ചില്‍ കാരണം ഇവര്‍ക്ക് സാധാരണക്കാരെ പോലെ ഔദ്യോഗിക പദവികളിലേക്ക് അര്‍ഹത ലഭിക്കുന്നില്ല, അപ്പോള്‍ ഇത് തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗ്ഗം. സന്‍‍മനസ്സുള്ളവര്‍ സഹായിക്കട്ടെ.

Saturday, September 26, 2009

പെരുന്നാള്‍ വിശേഷങ്ങള്‍

ഇപ്രാവശ്യത്തെ ചെറിയ പെരുന്നാള്‍ ഞങ്ങള്‍ക്ക് ദാമാമിലായിരുന്നു. അവിടെ അമ്മാവന്‍മാരുടെയും അമ്മായിയുടെയും അളിയന്‍ അമീറിന്‍റെയും കൂടെയായിരുന്നു ഈ പെരുന്നാള്‍ കൊണ്ടാടിയത്.
നാളെ പെരുന്നാളനെന്നു അറിഞ്ഞ ഉടന്‍ 19/9നു രാത്രി 11:30നു ഞാന്‍ കുടുംബസമേതം ദമാമിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ 4:15നു ദമാമില്‍ എത്തിയെങ്കിലും പറഞ്ഞു തന്ന വഴിയും സ്ഥലവും കണ്ടു പിടിക്കാന്‍ ദമാം അങ്ങാടിയില്‍ അര മണിക്കൂര്‍ കറങ്ങിത്തിരിയെണ്ടി വന്നു. അവസാനം കണ്ടു പിടിച്ചു അപ്പോഴേക്കും മണി 4:45. പിന്നെ റൂമില്‍ ചെന്ന് ഒന്ന് ഫ്രഷായി എല്ലാവരും കൂടി പെരുന്നാള്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി.
വിഭവസമ്രിധമായ ഉച്ച ഭക്ഷണം നസര്‍ക്കയുടെ (അളിയന്‍റെ നാട്ടുകാരനും സുഹൃത്തും) റൂമില്‍ വെച്ചായിരുന്നു. നല്ല ചെമ്മീന്‍ ബിരിയാണിയും കോഴി പൊരിച്ചതും. നന്നായിട്ട് തട്ടാന്‍ തന്നെ പരിപാടി ഉണ്ടായിരുന്നു, പക്ഷെ ഒരു മാസത്തെ നോമ്പെടുത്ത് വിശപ്പിനോട് നന്നായി പൊരുത്തപ്പെട്ട വയറിനു പെട്ടന്നൊരു മലക്കം മറച്ചിലിന് എന്തോ ഒരു മടി. കുറച്ചു തിന്നപ്പോഴേക്കും മടുത്തു. എല്ലാവരുടെ അവസ്ഥയും ഇത് തന്നെയായിരുന്നു.
ദമാമില്‍ എത്തിയാല്‍ പ്രധാനമായും കാണാനുള്ളത് സൗദി-ബഹ്‌റൈന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കടല്‍ പാലമാണ്. പിന്നെ ഞങ്ങള്‍ നേരെ പോയത് ഇത് സന്ദര്‍ശിക്കാനാണ്. കടലിനു മുകളിലൂടെയുള്ള യാത ഒരു നല്ല അനുഭവമായിരുന്നു. ഒരുപാട് കിലോമീറ്റര്‍ നീളത്തില്‍ കടലിലേക്ക്‌ നീണ്ടു കിടക്കുകയാണീ പാലം. കടലിനു നടുക്ക് ഇരു രാജ്യങ്ങളുടെയും അധിര്‍ത്തിയില്‍ എല്ലാ സൌകര്യങ്ങളും ഉള്ള കൃത്രിമമായി നിര്‍മിച്ച ഒരു ദീപും. മൂന്നുനാല് മണിക്കൂര്‍ അവിടെ ചിലവഴിച്ച് ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു.
പിറ്റേ ദിവസം വൈകീട്ട് ഞങ്ങള്‍ ഹാഫ്-മൂണ്‍ ബീച്ചിലെക്കാണ്‌ പോയത്. നല്ല വൃത്തിയുള്ള ഒന്നാന്ദരം ബീച്ച്. മക്കള്‍ രണ്ടു പേരും നന്നായി വെള്ളത്തില്‍ ഇറങ്ങി കളിച്ചു കുളിച്ചു കയറി. ഒരു കാഴ്ചക്കാരായി ഞങ്ങള്‍ അവരുടെ കളികള്‍ എല്ലാം കരയില്‍ നിന്ന് ആസ്വദിച്ചു.
ഈ യാത്രയില്‍ ദമാമില്‍ വെച്ച് വള്ളിക്കുന്നുകാരായ ജലീല്‍ കെ. ടി., അഷ്‌റഫ്‌ (nm), നാസര്‍ (s/o മുന്‍ഷി), ഹുസൈന്‍ (s/o late moideen‍) എന്നിവരെയും കാണാന്‍ സാധിച്ചു.
എല്ലാം കണ്‍ കുളിര്‍ക്കെ കണ്ട് ആസ്വദിച്ച് 22/9നു ഉച്ച തിരിഞ്ഞ് 3 മണിക്ക് ഒരു പിടി നല്ല പെരുന്നാള്‍ ഓര്‍മകളുമായി ഞങ്ങള്‍ ദമാമില്‍ നിന്നും റിയാദിലേക്ക് തിരിച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ ബാക്ക്‌ സീറ്റില്‍ Naveed നല്ല ഉറക്കത്തിലാണ്. Nashwa ഉമ്മയുടെ മടിയില്‍ കിടന്നു മയങ്ങുന്നു.

Saturday, September 19, 2009

ഈദ് മുബാറക്

Eid Mubarak Comments and Graphics

എല്ലാ ബ്ലോഗു സന്ദര്‍ശകര്‍ക്കും ഈ ബ്ലോഗരുടെ വക ഈദ് ആശംസകള്‍ ..'ഈദ് മുബാറക്'.
ഭൂമിയില്‍ എല്ലാവര്‍ക്കും എല്ലായിടത്തും സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഈ വേളയില്‍ പ്രാര്‍ത്ഥിക്കുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More